വീഡിയോകോള്‍ വിളിച്ച്‌ നടിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരിങ്ങാലക്കുട താണിശേരി വെളുത്തേടത്ത് പറമ്ബ് വീട്ടില്‍ നിഷാന്തി(31)നെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 12 നായിരുന്നു സംഭവം.

സിനിമാനടിയും നിര്‍മാതാവുമായ യുവതി താമസിച്ച ഹോംസ്‌റ്റേയില്‍ അവരുടെ ഫോണ്‍നമ്ബറും അഡ്രസും നല്‍കിയിരുന്നു. ഹോംസ്‌റ്റേ ജീവനക്കാരനായ നിഷാന്ത് പിന്നീട് ഈ ഫോണ്‍ നമ്ബര്‍ കൈക്കലാക്കി അര്‍ധരാത്രിയില്‍ എംഡിഎംഎ ഉപയോഗിച്ച ശേഷം നടിയുടെ നമ്ബറിലേക്ക് വീഡിയോ കോള്‍ വിളിച്ചു. തുടര്‍ന്ന് ഇയാള്‍ തന്‍റെ നഗ്നത നടിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടിയുടെ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് പ്രതിയെ അന്വേഷിച്ചുവരുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോടുള്ള ഹോട്ടലില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് പ്രതി പിടിയിലായത്. ആ ഹോട്ടല്‍ ശൃംഖലയുടെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്നതിലെ പ്രധാനിയായിരുന്നു നിഷാന്ത്. നഗരത്തിലെ കുറ്റവാളികളെ പിടികൂടാനുള്ള ഓപ്പറേഷന്‍ ജാഗ്രതയുടെ ഭാഗമായുള്ള ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക