തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിനിയായ ഷഹാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലീസ് പറയുന്നത്. മുറിയില്‍ നിന്നും ഒരു കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക