സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ അധ്യാപകനെതിരെ കേസ്. കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപികമാര്‍ക്കൊപ്പം ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്‌കൂള്‍ അധ്യാപകൻ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐ.ടി. ആക്‌ട് അടക്കം വിവധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.

അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ അധ്യാപികമാരുടെയും അധ്യാപകന്റെയും ലൈംഗികദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സ്‌കൂള്‍ കാമ്ബസിലെ വിവിധയിടങ്ങളില്‍വെച്ച്‌ ലൈംഗിക ബന്ധത്തിലേ‍ര്‍പ്പെടുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതായും പൊലീസ് സംശയിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ പ്രചരിച്ചതോടെ സ്കൂള്‍ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അധ്യാപകനെതിരെ പരാതി നല്‍കി. സ്‌കൂളിലെ മൂന്ന് അധ്യാപികമാരാണ് അധ്യാപകനൊപ്പം ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നതെന്നും നാല് പേരെയും സസ്‌പെന്‍ഡ് ചെയ്തതായും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, ഇവ നേരത്തെ ചിത്രീകരിച്ചതാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ വീഡിയോകള്‍ പുറത്തുവിട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക