ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് പിടിക്കാനായി ഓടുന്ന ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. രമ്യ ഹരിദാസാണ് ഓടിയെത്തി വോട്ടർമാരെ കെട്ടിപ്പിടിക്കുന്നത്. യുഡിഎഫിന്റെ പ്രചാരണ റാലിക്കിടയിലാണ് സംഭവം.

റോഡരികില്‍ കാത്തുനില്‍ക്കുന്ന വോട്ടർമാർക്കിടയിലേക്ക് സ്ഥാനാർത്ഥി ഓടിയെത്തുന്നതും അവരെ വാരിപ്പുണരുന്നതും കാണാം. സ്ഥാനാർത്ഥിയുടെ കൈകളില്‍ സ്ത്രീകളില്‍ ചിലർ ഉമ്മ വയ്ക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. രമ്യയ്ക്ക് വിജയാശംസകള്‍ നേരുകയും ചെയ്താണ് സ്ഥാനാർത്ഥിയെ ഇവർ യാത്രയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ എം.പി കൂടിയായ രമ്യ ഹരിദാസിന്റെ ഓട്ടത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കമന്റിടുന്നത്. ആലത്തൂരിൽ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ഇടതു കോട്ട തിരികെ പിടിക്കാൻ മന്ത്രി രാധാകൃഷ്ണനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക