ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ഒച്ച്‌. തൊടുപുഴ അല്‍ അസ്ഹർ ലോ കോളേജിന്റെ ഹോസ്റ്റലില്‍ നല്‍കുന്ന ഭക്ഷണത്തിലാണ് ഒച്ചിനെ കണ്ടത്. ലേഡീസ് ഹോസ്റ്റലില്‍ രാത്രിയില്‍ നല്‍കുന്ന കഞ്ഞിയിലാണ് ഒച്ചിനെ കണ്ടത്. സംഭവത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഹോസ്റ്റലിലെയും കോളേജിലെയും വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധം രാത്രി വൈകിയും തുടർന്നു. 5,550 രൂപ വാടക നല്‍കി ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥികള്‍ക്കാണ് ഇത്തരത്തിലുള്ള ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നത്. നിരവധി വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിലും കോളേജിലുമായി പ്രതിഷേധത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധത്തില്‍ നിന്നും പിന്നോ‌ട്ടില്ലെന്ന് വിദ്യാർത്ഥിനികള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാദ്ധ്യമത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കഞ്ഞിയില്‍ നിന്നും ഒച്ചിനെ മാറ്റിവച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ്, തങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന കുറിപ്പ് വിദ്യാർത്ഥിനികള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത്. ഇന്നത്തെ സ്പെഷ്യല്‍ കഞ്ഞിയാണെന്നും ഹോസ്റ്റല്‍ ഫീസ് കൊടുത്തു നില്‍ക്കുന്ന ഞങ്ങള്‍ ഇതാണ് കഴിക്കുന്നതെന്നും വിദ്യാർത്ഥിനികള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക