സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ ഒച്ചിനെ കണ്ടെത്തി. ദോശ കഴിച്ച 18 കാരിക്കു ഭക്ഷ്യ വിഷബാധയേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജിനടത്ത ന്യൂ കൈരളി ഹോട്ടലില്‍ നിന്ന് കുറ്റിക്കാട്ടൂര്‍ സ്വദേശിനി വിജിതയാണു സൊമാറ്റോ വഴി ഓര്‍ഡര്‍ മസാലദോശ വാങ്ങിയത്.

ഇവരുടെ വിദ്യാര്‍ഥിനിയായ മകള്‍ അവന്തികയാണ് മസാല ദോശ കഴിച്ചത്. ഇതിനു ശേഷം ഛര്‍ദ്ദി അനുഭവപ്പെട്ട മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുമെന്നു വിജിത അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക