മസ്തിഷ്‌ക ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണത്തെക്കുറിച്ചും മാനസികാരോഗ്യത്തെ സ്വാധീക്കുന്ന ആഹാരക്രമത്തെക്കുറിച്ചും കഴിഞ്ഞ 20 വര്‍ഷമായി ഗവേഷണം നടത്തുകയാണ് ഹാര്‍വാഡിലെ സൈക്യാട്രിസ്റ്റും ന്യൂട്രീഷന്‍ സ്‌പെഷ്യലിസ്റ്റുമായ ഉമ നായിഡു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോഗ്യമുള്ള മസ്തിഷ്‌കത്തിന് ആവശ്യമായ പോഷകമേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇവര്‍ ഇപ്പോള്‍.

”ഓര്‍മശക്തി, വേഗത, ഭാഷ, കാഴ്ച തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ കൊഗ്നിറ്റീവ് പ്രവര്‍ത്തനത്തെ ചില പോഷകങ്ങള്‍ സ്വാധീനിക്കുമെന്ന് ഒട്ടേറെ പഠനങ്ങളില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ന്യൂറോ പ്രൊട്ടക്ടീവ് ന്യൂട്രിയന്റ്‌സ് (neuroprotective nutrients) എന്നറിയപ്പെടുന്ന ഈ പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തില്‍ നിര്‍ണായകസ്ഥാനം വഹിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിൻ ബി, പോളിസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം ഈ പോഷകങ്ങളില്‍ ഉള്‍പ്പെടുന്നു,” ഉമ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമായും രണ്ട് പോളിസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഉള്ളത്. ഒമേഗ-3, ഒമേഗ-6 എന്നിവയാണവ. അതില്‍ ആരോഗ്യമുള്ള മസ്തിഷകത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍. ഇതിനുള്ള സപ്ലിമെന്റുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും നമ്മള്‍ കഴിക്കുന്ന ആഹാരത്തിലൂടെ അത് ലഭ്യമാക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് ഡോ. ഉമ പറയുന്നു. അവ ശരിയായ രീതിയില്‍ ആഗിരണം ചെയ്യപ്പെടുന്നതും അതിന്റെ നേട്ടങ്ങള്‍ ലഭിക്കുന്നതും ആഹാരത്തിലൂടെ ശരീരത്തില്‍ എത്തുമ്ബോഴാണ്.

നത്തോലി, മത്തി, ചെമ്ബല്ലി (സാല്‍മണ്‍) തുടങ്ങി മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഡോ. ഉമ കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്‌ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരു ദിവസം 250 മുതല്‍ 300 മില്ലിഗ്രാം വരെ ഒമേഗ ഫാറ്റി ആസിഡ് ആവശ്യമുണ്ട്. വൈല്‍ഡ് സോക്കി സാല്‍മണില്‍ നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അളവില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് ഡോ. ഉമ പറഞ്ഞു.

പലകാരണങ്ങള്‍ക്കൊണ്ടും നിരവധിയാളുകള്‍ക്ക് കടല്‍മത്സ്യങ്ങള്‍ കഴിക്കാന്‍ കഴിഞ്ഞെന്നു വരില്ല. പച്ചക്കറി ശീലമാക്കിയവര്‍ക്കും അവയില്‍ നിന്നും ഒമേഗ-3 ഫാറ്റി ആസിഡ് ലഭിക്കും. ചിയാ സീഡ്സ്, എള്ള്, വാള്‍നട്ട്, ചണവിത്ത് എന്നിവയിലെല്ലാം ഒമേഗ-3 ഫാറ്റി ആസിഡ് ധാരളമായി അടങ്ങിയിട്ടുണ്ട്. ഒരു ഔണ്‍സ് (ഏകദേശം 28 ഗ്രാം) ചിയാ സീഡ്സില്‍ ഒരു ദിവസം നമുക്ക് ആവശ്യമുള്ളതിനേക്കാള്‍ അധികം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് ഡോ. ഉമ വ്യക്തമാക്കി. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചിയാ സീഡ് പുഡ്ഡിങ് ശീലമാക്കാവുന്നതാണെന്നും ഡോ. ഉമ പറഞ്ഞു. അതില്‍ ധാരാളമായി നാരുകളും ആരോഗ്യത്തിന് ഗുണകരമാകുന്ന ബാക്ടീരിയകളുമുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക