ലേഡീസ്‌ ഹോസ്‌റ്റലില്‍ പേയിങ്‌ ഗസ്‌റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളെയും ഒത്താശ ചെയ്‌തുകൊടുത്ത ഹോസ്‌റ്റല്‍ നടത്തിപ്പുകാരിയെയും കടവന്ത്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പത്തനംതിട്ട റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ ആദര്‍ശ്‌(19), ആലപ്പുഴ വള്ളിക്കുന്നം കലവറശേരി വീട്ടില്‍ സുല്‍ത്താന(33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത്‌ വീട്ടില്‍ സ്‌റ്റെഫിന്‍(19) എന്നിവരെയാണ്‌ പത്തനംതിട്ടയില്‍നിന്നു പിടികൂടിയത്‌.

ഇവര്‍ക്ക്‌ ലഹരി മാഹിയ ബന്ധമുണ്ടോ എന്ന വിവരവും പോലീസ്‌ അന്വേഷിച്ചുവരുന്നു. കൊച്ചിയില്‍ പഠനസംബന്ധമായി ലേഡീസ്‌ ഹോസ്‌റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ ഹോസ്‌റ്റല്‍ നടത്തിപ്പുകാര്‍ ലഹരിമരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണംചെയ്യുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഇന്‍സ്‌പെക്‌ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക