ന്യൂഡല്‍ഹി: ജയിലില്‍ പട്ടിണിയാണെന്നും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നുമുള്ള ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകരുടെ വാദം പൊളിച്ച്‌ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയില്‍ സെല്ലിനകത്ത് സത്യേന്ദ്ര ജെയിന്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. പഴങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്.ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞുവെന്നുമാണ് സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദത്തിനിടെ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സത്യേന്ദ്ര സെല്ലിനകത്ത് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നത്. ജയിലില്‍ എത്തിയതിന് ശേഷം സത്യേന്ദ്ര ജയിനിന് എട്ടു കിലോ ഭാരം കൂടിയതായി ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

പുതിയ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ട് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല വീണ്ടും രംഗത്തെത്തി. ഇതാ ഒരു വീഡിയോ കൂടി. റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുന്നതുപോലെ, ജയിലില്‍ സത്യേന്ദ്ര ജെയിന്‍ വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നത് കാണാന്‍ കഴിയും! ഹവാല ബോസിന് ജയിലില്‍ ശിക്ഷയല്ല, വിവിഐപി സുഖവാസമാണ് കെജ്രിവാള്‍ ജി ഉറപ്പാക്കിയിരിക്കുന്നത്.”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂനെവാല കുറ്റപ്പെടുത്തി.സത്യേന്ദ്ര ജെയിനിനെ ജയിലില്‍ പോക്‌സോ കേസ് പ്രതി മസ്സാജ് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി റിങ്കുവാണ് സെല്ലിനകത്ത് എഎപി നേതാവായ ജെയിനിനെ തിരുമ്മിയത്. ജെയിനിനെ തിരുമ്മിയത് ഫിസിയോ തെറാപ്പിസ്റ്റ് ആണെന്നായിരുന്നു എഎപി നേതാക്കള്‍ പറഞ്ഞിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക