കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പതിവുപോലെ തിളക്കമുള്ള പട്ടുസാരി ഉടുത്താണ് ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിക്കാൻ പത്മജയെത്തിയത്. പത്മജയുടെ പട്ടുസാരികളോടുള്ള പ്രിയം പണ്ടേ പ്രശസ്തമാണ്. പതിവ് തെറ്റിക്കാതെ പ്രിയ വേഷം ധരിച്ച് ലീഡറുടെ മകളെത്തിയപ്പോൾ പ്രാസം ഒപ്പിച്ചു പറഞ്ഞാൽ പട്ടുടുത്ത് പത്മമേന്തിയ പത്മജ എന്ന് വിശേഷിപ്പിക്കാൻ കഴിയും.

പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒഴിവുള്ള ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച്‌ പത്മജ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. ഭർത്താവ് വേണുഗോപാലാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആദ്യം സ്ഥിരീകരണം നല്‍കിയത്. തൊട്ട് പിന്നാലെ വാർത്തയോട് പ്രതികരിച്ച പത്മജയും ബിജെപി പ്രവേശനം നിഷേധിച്ചിരുന്നില്ല.

കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ കുറച്ചു കാലമായി നല്ല ബന്ധത്തിലല്ല. നേതൃത്വം തന്നെ തഴയുന്നു എന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. രാജ്യസഭാ സീറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും അത് ലീഗിന് നല്‍കാമെന്ന ധാരണ പത്മജയെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം വൈകുന്നതും പ്രകോപനമായി. തൃശൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ല എന്ന ആരോപണവും പത്മജ ഉന്നയിച്ചിരുന്നു. പത്മജയുടെ ഈ അതൃപ്തികളെല്ലാം മുതലെടുത്തു കൊണ്ടാണ് ബിജെപി ഇപ്പോള്‍ നീക്കം നടത്തിയിരിക്കുന്നത്. സഹോദരന്‍ കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരരംഗത്ത് നില്‍ക്കുമ്ബോള്‍ പത്മജയുടെ ഈ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക