നടൻ, സംവിധായകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നിങ്ങനെ ഇന്ത്യൻ സിനിമയിൽ തന്നെ മേൽവിലാസം സ്വന്തമായി സൃഷ്ടിച്ചെടുത്ത വ്യക്തിത്വമാണ് പൃഥ്വിരാജ് സുകുമാരന്റേത്. ബോളിവുഡിലും, കോളിവുഡിലും ഇറങ്ങുന്ന പ്ലാൻ ഇന്ത്യൻ ചിത്രങ്ങളുടെ ഭാഗമായി മാറാനും അദ്ദേഹത്തിന് സാധിച്ചു. മികച്ച അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നതും പൃഥ്വിരാജിന്റെ കമ്പനിയാണ്. ബോളിവുഡ് ചിത്രവും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

എന്നാൽ സിനിമയിൽ തുടക്കക്കാരനായിരുന്ന കാലത്ത് ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഇന്നു കാണുന്ന പൃഥ്വിരാജിലേക്ക് ഇദ്ദേഹം വളർന്നത്. അഹങ്കാരിയും ധിക്കാരിയും ആണെന്ന് പേര് മുതൽ ഇദ്ദേഹത്തിനെതിരെ സംഘടനകൾ വിലക്കേർപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. നിരവധിതവണ ട്രോളുകൾക്കും വിധേയമായിട്ടുള്ള താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിൻറെ ഇംഗ്ലീഷ് ഭാഷാ പ്രാവിനെത്തെക്കുറിച്ച് ഭാര്യ പറഞ്ഞതിന്റെ പേരിലും, ലംബോർഗിനി കാറിനെ കുറിച്ച് അമ്മ പറഞ്ഞതിന്റെ പേരിലും എല്ലാം പൃഥ്വിരാജ് ട്രോളപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൃഥ്വിരാജിന്റെ ഇന്നത്തെ ഈ വളർച്ച യാദൃശ്ചികമായി സംഭവിച്ചതല്ല മറിച്ച് കൃത്യമായ ലക്ഷ്യബോധവും ആസൂത്രണവും കൊണ്ട് നേടിയെടുത്തതാണ് എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. 20 വർഷങ്ങൾക്കുശേഷം താൻ ആരാകുമെന്ന് ഏകദേശം 10 വർഷങ്ങൾക്കു മുമ്പ് മലയാള മനോരമയിൽ ജോണി ലൂക്കോസിനു നൽകുന്ന അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മലയാള സിനിമയിലെ ഉയർന്നുവരുന്ന ഒരു യുവ നടൻ മാത്രമായിരിക്കെയാണ് പൃഥ്വിരാജ് സ്വന്തം ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തിയത്. ഇന്ന് അതെല്ലാം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായി എന്നതാണ് പ്രേക്ഷകരെ ഈ വീഡിയോയിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക