അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും ഉയർന്ന മലിനീകരണ സാധ്യതകളുമാണ് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വെടിഞ്ഞ് ഇലക്‌ട്രിക്ക് ചിറകിലേറാൻ ജനങ്ങള്‍ക്ക് പ്രചോദനമായത്. കുറഞ്ഞ മലിനീകരണ സാധ്യതകള്‍ മുൻനിർത്തി പ്രകൃതി സൗഹാർദ്ദപരമായ സുസ്ഥിരമായ ഗതാഗത മാർഗ്ഗങ്ങളിലേക്ക് അധികൃതർ കൂടി നോട്ടമിട്ടപ്പോള്‍ വാഹനലോകം ഗണ്യമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആഗോളവാഹന ഭീമന്മാർക്ക് പിന്നാലെ ആഭ്യന്തര ബ്രാൻഡുകള്‍ കൂടി കടന്നുവന്നതോടെ ഇന്ത്യൻ വാഹനവിപണിക്ക് പുത്തൻ ഉണർവ്വ് കൈവന്നിരിക്കുകയാണ്.

കൂടാതെ പെട്രോള്‍, ഡീസല്‍ കാറുകളേക്കാള്‍ കുറവ് ഹരിതഗൃഹ വാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ ഇലക്‌ട്രിക് കാറുകള്‍ അല്ലെങ്കില്‍ ഇവികള്‍ പരിസ്ഥിതിക്ക് മികച്ചതായി കാണുന്നു. എന്നാല്‍ ഞെട്ടിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഇതുസംബന്ധിച്ച്‌ പുറത്തുവരുന്നത്. എമിഷൻ അനലിറ്റിക്‌സ് എന്ന കമ്ബനിയുടെ ഒരു പുതിയ പഠനം പറയുന്നത്, ഇവികള്‍ നമ്മള്‍ കാണുന്നതുപോലെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാകില്ലെന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെട്രോള്‍, ഡീസല്‍ എന്നിവയില്‍ പ്രവർത്തിക്കുന്ന പരമ്ബരാഗത ഇന്ധന എഞ്ചിൻ വാഹനങ്ങളെ അപേക്ഷിച്ച്‌ ഇവികള്‍ കൂടുതല്‍ മലിനീകരണവും പരിസ്ഥിതിക്ക് ദോഷകരവുമാണെന്നാണ് വാള്‍ സ്‍ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം വ്യക്തമാക്കുന്നത്. സാധാരണ കാറുകളേക്കാള്‍ കൂടുതല്‍ മലിനീകരണം ബ്രേക്കില്‍ നിന്നും ടയറില്‍ നിന്നും പുറത്തുവിടാൻ ഇവികള്‍ക്ക് കഴിയുമെന്നും ഈ പഠനം പറയുന്നു. നല്ല എക്‌സ്‌ഹോസ്റ്റ് ഫില്‍ട്ടറുകളുള്ള ആധുനിക പെട്രോള്‍ കാറുകളെ അപേക്ഷിച്ച്‌ ഇവികള്‍ക്ക് ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ അവയുടെ ബ്രേക്കില്‍ നിന്നും ടയറുകളില്‍ നിന്നും വളരെയധികം ചെറിയ കണങ്ങള്‍ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഇത് 1,850 മടങ്ങ് കൂടുതല്‍ മലിനീകരണത്തിന് കാരണമാകുമെന്നും പഠനം പറയുന്നു.

ഇവികള്‍ക്ക് അവയുടെ വലിയ ബാറ്ററികള്‍ കാരണം ഭാരം കൂടുതലാണ്, ഈ ഭാരം ടയറുകള്‍ വേഗത്തില്‍ തേയ്മാനമാക്കുന്നു. അസംസ്‌കൃത എണ്ണയില്‍ നിന്നുള്ള സിന്തറ്റിക് റബ്ബർ ഉപയോഗിച്ചാണ് മിക്ക ടയറുകളും നിർമ്മിക്കുന്നത്. ടയറുകള്‍ ദ്രവിക്കുന്നതോടെ അവ വായുവിലേക്ക് ദോഷകരമായ രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്നു. ഇലക്‌ട്രിക് വാഹനങ്ങളിലെ ഭാരമേറിയ ബാറ്ററികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതായും പഠനം പറയുന്നു. അവർ ബ്രേക്കുകളിലും ടയറുകളിലും അധിക സമ്മർദ്ദം ചെലുത്തുന്നു, ഇത് വേഗത്തില്‍ തേയ്മാനം സംഭവിക്കുന്നു.

ഉദാഹരണത്തിന്, ടെസ്‌ല മോഡല്‍ വൈ, ഫോർഡ് എഫ്-150 ലൈറ്റ്‌നിംഗ് എന്നിവയ്ക്ക് ഏകദേശം 816 കിലോഗ്രാം ഭാരമുള്ള ബാറ്ററികളുണ്ട്. ഒരു ആധുനിക പെട്രോള്‍ കാർ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് ഉണ്ടാക്കുന്നതിനേക്കാള്‍ 400 മടങ്ങ് കൂടുതല്‍ മലിനീകരണം ടയർ തേയ്‌നത്തില്‍ നിന്ന് പുറത്തുവിടാൻ അര ടണ്‍ ഭാരമുള്ള ബാറ്ററിയുള്ള ഒരു ഇവിക്ക് കഴിയുമെന്ന് പഠനം പറയുന്നു. കാർ എക്‌സ്‌ഹോസ്റ്റുകളില്‍ നിന്നുള്ള മലിനീകരണത്തെക്കുറിച്ച്‌ നമ്മള്‍ സാധാരണയായി ചിന്തിക്കുമ്ബോള്‍, ഇവികള്‍ എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്ന് നമുക്ക് മനസ്സിലാകും. അതോടൊപ്പം തന്നെ ബ്രേക്കുകള്‍, ടയർ എന്നിവയില്‍ നിന്നുള്ള മലിനീകരണത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്ന് ഈ പഠനം കാണിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക