നായകള്‍ മനുഷ്യരുടെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നത് നമ്മള്‍ കാലാകാലങ്ങളായി കേള്‍ക്കുന്ന കാര്യമാണ്. അത് തെളിയിക്കുന്ന അനേകം സംഭവങ്ങള്‍ നമ്മുടെ ചുറ്റുപാടും തന്നെ നാം കണ്ടിട്ടുണ്ടാവും. ഏത് അപകടത്തില്‍ പെട്ടാലും അവിടെ നമ്മുടെ സഹായത്തിന് അവരെത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു കൊച്ചുകുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ചത്തതു പോലെ അഭിനയിക്കുകയാണ് നായ. അയാള്‍ കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചതോടെ നായ കാണിക്കുന്നത് ആരേയും അമ്ബരപ്പിക്കുന്ന കാര്യങ്ങളാണ്. @TheFigen എന്ന യൂസറാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ ഒരാള്‍ തോക്കുമായി ഒരു ഗേറ്റ് കടന്ന് ഒരു വീടിന്റെ മുന്നിലേക്ക് വരുന്നത് കാണാം. അവിടെ കുട്ടിയും ഈ നായയും ഉണ്ട്. അയാള്‍ നായയെ ഉന്നം വയ്ക്കുന്നത് കാണാം. ഉടനെ തന്നെ നായ നിലത്തേക്ക് വീഴുന്നുമുണ്ട്. നായയ്ക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് തന്നെയാണ് വീഡിയോ കാണുമ്ബോള്‍ തോന്നുക. നായ അനങ്ങുന്നില്ല എന്ന് കണ്ടതോടെ ഇയാള്‍ നേരെ കുഞ്ഞിന്റെ അടുത്തെത്തി. കുഞ്ഞിനെ എടുക്കാനായി പിന്നെ അയാളുടെ ശ്രമം. എന്നാല്‍, അവിടെയാണ് ട്വിസ്റ്റ്.

അനങ്ങാതെ കിടക്കുകയായിരുന്ന നായ ഉടനടി ചാടിയെഴുന്നേറ്റു. പിന്നെ ഒരൊറ്റ അക്രമണമായിരുന്നു. നായ അയാളുടെ കയ്യില്‍ മുറുക്കെ കടിച്ചു. കുട്ടിയെ വിടുകയല്ലാതെ ആ സമയത്ത് അയാള്‍ക്ക് വേറെ വഴി ഇല്ലായിരുന്നു. അയാള്‍ കുഞ്ഞിനെ വിട്ടു. കുഞ്ഞ് അവിടെ നിന്നും ഓടിപ്പോയി മറ്റൊരിടത്ത് നില്‍ക്കുന്നത് കാണാം. അപ്പോഴും നായ അയാളുടെ മേലുള്ള പിടി വിട്ടിരുന്നില്ല. നായ അയാളെ മുറുക്കെ കടിച്ചുപിടിക്കുകയാണ്.സോഷ്യല്‍ മീഡിയയെ അമ്ബരപ്പിച്ചു കൊണ്ടിരിക്കയാണ് ഈ വീഡിയോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക