കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ലോകോത്തര രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൊഴില്‍ ദിന നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം, കേരളത്തിനെതിരെ കേരളത്തിന് പുറത്ത് വന്‍ വ്യാജപ്രചരണമാണ് നടക്കുന്നത്. കേരളം വ്യവസായ സൗഹൃദമല്ല, യുവാക്കളും പുറത്തു തൊഴില്‍ തേടി പോകുന്നു എന്നിങ്ങനെയാണ് പ്രചരണങ്ങള്‍ നടത്തുന്നതെന്നും ഇത് കേരളത്തിലേക്ക് വ്യവസായികള്‍ എത്തുന്നത് തടയാനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന രംഗത്ത് വലിയ കുതിച്ചുചാട്ടം ആണ് ഉണ്ടാക്കിയത്. അതോടൊപ്പം അനുബന്ധ മേഖലയിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ വ്യാവസായ മേഖലയില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു .യുവാക്കളെ തൊഴില്‍ദാതാക്കരും സംരംഭകരും ആക്കി മാറ്റാനുള്ള നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് .ആശയങ്ങളെ ഉല്‍പ്പന്നങ്ങളായി മാറ്റാന്‍ യുവാക്കള്‍ക്ക് പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ട് അപ് നയമാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾക്കെതിരെ വ്യാപകമായ ആക്ഷേപവും പരിഹാസവും ആണ് വരുന്നത്. ജനങ്ങൾ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന, സർക്കാരിന്റെ നികുതി കള്ള കൊണ്ട് ജീവിക്കാൻ സാഹചര്യം ഇല്ലാത്ത, രാജ്യത്തുതന്നെ ഏറ്റവും അധികം പെട്രോൾ ഡീസൽ വില നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പതിനായിരക്കണക്കിന് യുവതീയുവാക്കളാണ് ഓരോ വർഷവും കേരളം വിട്ട് വിദേശ പഠനം തെരഞ്ഞെടുത്ത് നാടുവിടുന്നത്. ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ മുഴക്കുന്ന ഭീഷണി മൂലം നിരവധി പ്രസ്ഥാനങ്ങൾ പൂട്ടിപ്പോകുന്നു. സംരംഭങ്ങൾ തുടങ്ങാനായി കേരളത്തിൽ മുതൽ മുടക്കുന്ന നിരവധി ആളുകളാണ് കടം കയറി മൂടിയുന്നത്.

സാമ്പത്തിക ഘടികാര്യസ്ഥതയും നികുതി പിരിച്ചെടുക്കുന്നതിലെ പോരായ്മയും മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. ക്ഷേമ പെൻഷനുകൾ കുടിശ്ശികയായിട്ട് ആറുമാസം കഴിഞ്ഞു. ക്ഷേമ പെൻഷൻ നൽകാൻ സംസ്ഥാനത്ത് പെട്രോളിനും ഡീസലും രണ്ട് രൂപ അധിക സെസ്സ് പിരിക്കുന്നുണ്ട്. വെള്ള കരവും, വൈദ്യുതി ചാർജും, വീട്ടുകരവും നിർമ്മാണ പെർമിറ്റ് ചെയ്യുമടക്കം സകല മേഖലകളിലും ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ യാഥാർത്ഥ്യങ്ങളെല്ലാം തമസ്കരിച്ചുകൊണ്ട് കേരളം വിദേശത്തിനൊപ്പം ജീവിത നിലവാരമുള്ള സംസ്ഥാനമാണെന്നും വ്യവസായ സൗഹൃദമാണെന്നും എല്ലാം പറയുമ്പോൾ മുഖ്യമന്ത്രി സെൽഫ് ട്രോൾ നടത്തുകയാണ് എന്ന് നാം സംശയിച്ചു പോകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക