സിനിമയിലും സീരിയലിലുമെല്ലാം നിലനില്‍ക്കുന്നൊരു വസ്തുതയാണ് കാസ്റ്റിംഗ് കൗച്ച്‌ എന്നത്. അഭിനയ മോഹവുമായി കടന്നു വരുന്നവരെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സമീപിക്കുന്നവരുണ്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിത തുറന്നു പറഞ്ഞത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴായിരുന്നു താരത്തിന് മോശം അനുഭവമുണ്ടായത്. തന്നോട് ആദ്യം പറഞ്ഞിരുന്നത് ഒരു ദിവസത്തിന് 40000 രൂപ എന്ന നിലയിലായിരുന്നു എന്നാണ് ജീവിത പറയുന്നത്. പിന്നീടാണ് താന്നോട് അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ നിഷേധിച്ചപ്പോള്‍ തന്റെ പ്രതിഫലം വെട്ടിക്കുറച്ചുവെന്നാണ് ജീവിത പറയുന്നത്.

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായില്ലെങ്കില്‍ 40000 ന് പകരം 1000 മാത്രമേ തരികയുള്ളൂവെന്നാണ് പറഞ്ഞതെന്നാണ് ജീവിത പറയുന്നത്. ഒടുവില്‍ താന്‍ പതിനായിരം വാങ്ങിയാണ് അഭിനയിച്ചതെന്നും ജീവിത പറയുന്നു. കാരണം തന്റെ ആവശ്യം അഭിനയിക്കുക എന്നതാണെന്നും അതിനാല്‍ തനിക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ലെന്നും ജീവിത പറയുന്നുണ്ട്. തനിക്കുണ്ടായ മറ്റൊരു അനുഭവവും നേരത്തെ ജീവിത വെളിപ്പെടുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആ വേഷം ലഭിക്കണമെങ്കില്‍ ക്യാമറാമാനും നിര്‍മ്മാതാവും മാനേജരും ഒക്കെയായി ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യേണ്ടി വരുമെന്ന് സംവിധായകന്‍ പറഞ്ഞു എന്നായിരുന്നു ജീവിത വെളിപ്പെടുത്തിയത്. തഞ്ചാവൂരില്‍ 15 ദിവസം ഇവരുമൊക്കെയായി സഹകരിക്കണം. സംവിധായകന്റെ വാക്കുകള്‍ കേട്ട് ഞെട്ടിയെന്നാണ് താരം പറയുന്നത്. ഏതുതരം അഡ്ജസ്റ്റ്മെന്റാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു, അവര്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ മുറിയിലേക്ക് വരുമെന്ന് സംവിധായകന്‍ മറുപടി നല്‍കി.

സംവിധായകന്റെ മറുപടിയില്‍ നിന്ന് കാര്യം മനസിലായ ജീവിത ഒന്നും മിണ്ടാതെ അയാളുടെ ഓഫീസില്‍ നിന്നും ഇറങ്ങി പോരുകയായിരുന്നു. അന്ന് തനിക്ക് പൊട്ടിക്കരയാനാണ് തോന്നിയതെന്ന് ജീവിത പറഞ്ഞിരുന്നു. അതേസമയം ഇത്തരം അനുഭവം നേരിടേണ്ടി വന്ന ആദ്യത്തെ താരമല്ല ജീവിത, അവസാനത്തെയോ നടിയല്ല ജീവിത. മുന്‍ നിര താരങ്ങള്‍ക്ക് പോലും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്.

നേരത്തെ നടി വരലക്ഷ്മി ശരത്കുമാര്‍ അടക്കം കാസ്റ്റിംഗ് കൗച്ച്‌ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. താരപുത്രിയായിരുന്നിട്ട് കൂടിയും തന്നോട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെട്ടുവെന്നാണ് വരലക്ഷ്മി പറയുന്നത്. തന്നോട് ഇങ്ങനെ ചോദിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ സിനിമയിലേക്ക് കടന്നു വരുന്ന സാധാരണക്കാരോട് എങ്ങനെയായിരിക്കും പെരുമാറുക എന്നാണ് വരലക്ഷ്മി ചോദിച്ചത്. മീടു തുറന്നു പറച്ചിലുകളിലൂടെ ഇത്തരം അനുഭവങ്ങള്‍ വെളിപ്പെടുത്തിയ താരങ്ങള്‍ നിരവധിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക