പലപ്പോഴും രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന വ്യക്തിയാണ് ഗായിക അഭയ ഹിരണ്‍മയി. ഗായികയുടെ സ്വകാര്യ ജീവിതം മുതല്‍ വസ്ത്രധാരണം വരെ പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്. ജീവിതത്തിൽ ഉണ്ടായ തിരിച്ചടികളും, വിമർശനങ്ങളും ഒന്നും താരത്തെ ബാധിക്കാറേയില്ല. സ്വന്തം വഴിയിലൂടെ മുന്നോട്ട് നീങ്ങുന്ന അഭയ ഇപ്പോൾ ചർച്ചയാകുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചൂടൻ വീഡിയോയുടെ പേരിലാണ്.

മലൈക്കോട്ടൈ വാലിബൻ സിനിമയിലെ പുന്നാരക്കാട്ടിലെ പൂവനത്തില്‍ എന്ന ഗാനം വൻതരംഗം തീർത്തതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ താരം. അടുത്ത ദിവസങ്ങളിൽ താരം പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വലിയ സംസാരവിഷയം ആയിരിക്കുകയാണ്. കുളി കഴിഞ്ഞ് ഈറനോട് ടവൽ മാത്രം എടുത്ത് പ്രത്യക്ഷപ്പെടുന്ന താരത്തെയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. തുടർന്ന് സാരി ഉടുക്കുന്ന രംഗങ്ങളും ഒടുവിൽ സാരി ഉടുത്തു പൂർത്തിയാക്കിയ ശേഷം മുടി അഴിച്ചിടുന്ന രംഗങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. അതീവ ഗ്ലാമർ ലുക്കിൽ തന്നെയാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരത്തെ അനുകൂലിച്ചും, വിമർശിച്ചും വീഡിയോയ്ക്ക് നിരവധി കമന്റുകൾ വരുന്നുണ്ട്. എന്നാൽ പതിവ് ശൈലിയിൽ അവയെല്ലാം അവഗണിച്ച് താരം തന്റെ ജീവിതവുമായി മുന്നോട്ടുപോകുന്നു. അതേസമയം അഭയയുടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക