കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന് അവതരിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥികളിൽ ഒരാളാണ് ഫ്രാൻസിസ് ജോർജ്. മികച്ച സ്ഥാനാർത്ഥിയെ ലഭിച്ചത് കൊണ്ട് തന്നെ തങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച ശേഷം മറുകണ്ടം ചാടിയ ചാഴികാടനെതിരെ യുഡിഎഫും കോൺഗ്രസ്സും ആഗ്രഹിക്കുന്നത് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയമാണ്. മറുകണ്ടം ചാടി എന്നതിനപ്പുറം കോൺഗ്രസിന്റെ സമുന്നത നേതാക്കളെ കുറിച്ച് അടിസ്ഥാനരഹിതങ്ങളായ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വ്യക്തി കൂടിയാണ് തോമസ് ചാഴികാടൻ. ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പോലും കടന്നാക്രമിച്ചായിരുന്നു സിപിഎമ്മിന് വേണ്ടിയുള്ള ചാഴിക്കാടന്റെ പ്രചരണ വേലകൾ. ഇതെല്ലാം കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകർക്ക് ചാഴികാടനോട് വൈകാരികമായ വൈരാഗ്യം ഉണ്ടാക്കിയെടുത്ത വിഷയമാണ്.

ഇടുക്കി എംപി എന്ന നിലയിൽ കർഷക വിഷയങ്ങളിലും, പിന്നോക്ക ജില്ലയുടെ വികസന വിഷയങ്ങളിലും, പാർലമെന്റ് അംഗം എന്ന നിലയിൽ നിയമനിർമ്മാണ സഭയിലെ പങ്കാളിത്തത്തിലും മികവുപുലർത്തിയ വ്യക്തിത്വമാണ് ഫ്രാൻസിസ് ജോർജിന്റെത്. റബർ നെൽ കർഷകരുടെ നീറുന്ന പ്രശ്നങ്ങളാൽ പുകയുന്ന, കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനപ്രതിനിധികളുടെ കഴിവുകേട് മൂലം എത്തിനോക്കാത്ത കോട്ടയം പാർലമെന്റ് മണ്ഡലത്തിന് അവരുടെ വിഷയങ്ങൾ ഉയർത്തിപ്പിടിക്കാനും, വികസന പങ്കാളിത്തം ഉറപ്പാക്കാനും പര്യാപ്തനായ എംപി ആയിരിക്കും ഫ്രാൻസിസ് ജോർജ് എന്ന കാര്യത്തിൽ സംശയമില്ല. ഫ്രാൻസിസ് ജോർജിന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലെ നിർണായക നേട്ടങ്ങളും ഇടപെടലുകളും ചുവടെ വായിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മികവിന്റെ നാൾവഴികൾ

1999ലും 2004 ലും ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ലോക് സഭാ അംഗമായിരുന്ന കാലത്ത് വിദേശകാര്യം,പ്രതിരോധം,വ്യവസായം, വാണിജ്യം, മാനവ വിഭവശേഷി വികസനം,പബ്ലിക്ക് അണ്ടർടേക്കിങ്ങ്, കൃഷി, പൊതു വിതണം എന്നിവയുടെ പാർലമെൻ്ററി കമ്മിറ്റികളില്‍ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

ലോക്സഭാ അംഗമായി പ്രവർത്തിച്ചിരുന്ന കാലത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതിലും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലോക്സഭ നടപടികളിലെ ക്രിയാത്മകമായ ഇടപെടലുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ മുൻ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയി,ഡോ. മൻമോഹൻസിംഗ്, യു.പി.എ. അദ്ധ്യക്ഷ സോണിയാഗാന്ധി, ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി എന്നിവർ അഭിനന്ദിച്ചിട്ടുണ്ട്.

കേരളത്തിൻ്റെ കാർഷിക പ്രശ്നങ്ങളും പൊതുവികസനവും ഇടുക്കി മണ്ഡലത്തിലെ പ്രാദേശിക പ്രശ്നങ്ങളും ലോക്സഭയുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ടുവന്നിരുന്നു.

റബ്ബർ ഉള്‍പ്പെടെ ഉള്ള കാർഷിക വിളകള്‍ക്ക് ന്യായവില ലഭിക്കാൻ വേണ്ടി ലോക്സഭക്ക് ഉള്ളിലും പുറത്തും ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ലോക് സഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച എം.പി.മാരില്‍ ഒരാളായിരുന്നു.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകള്‍ അറിയാം നിരവധി ദേശീയ,അന്തർദേശീയ സെമിനാറുകളില്‍ പങ്കെടുക്കുകയും കൃഷി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച്‌ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കി എം.പി. എന്ന നിലയിലുള്ള പ്രവർത്തനങ്ങള്‍-

ഇടുക്കിയുടെ പിന്നോക്കാവസ്ഥ ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സർക്കാർ സ്വാമിനാഥൻ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിക്കായി 1126 കോടി രൂപയുടെ പ്രത്യേക ഇടുക്കി പാക്കേജ് കേന്ദ്ര ഗവണ്‍മെന്റ് അനുവദിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക് യോജന (PMGSY) പദ്ധതിയില്‍ 273 കിലോമീറ്റർ ദൈർഘ്യം വരുന്ന 25 റോഡുകളുടെ നിർമ്മാണത്തിനായി 120 കോടി രൂപ അനുവദിച്ചു.

നെടുങ്കണ്ടത്തും തൊടുപുഴയിലും സ്പൈസസ് പാർക്കിനുള്ള അനുമതി ലഭ്യമാക്കി. ഗ്രാമീണ മേഖലയുടെ വൈദ്യുതീകരണത്തിനായി (RGGVY) സ്കീമില്‍ 20 കോടി രൂപ അനുവദിച്ചു.

ഇടുക്കിയെ ആഗോള ടൂറിസം ഡെസ്റ്റിനേഷനായി മാറ്റുന്നതിനായി ഇടുക്കി അണക്കെട്ടിനോടനുബന്ധിച്ച്‌ ഉദ്യാന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് നാലരക്കോടിയുടെ കേന്ദ്ര പദ്ധതി ലഭ്യമാക്കി.

ഇടുക്കിയില്‍ ആദ്യമായി കേന്ദ്രിയ വിദ്യാലയം സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു.

നിരാലംബംരായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിനായി ഇടുക്കിയിയില്‍ സ്വാദർ ഹോം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക