മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ ഗീതു എന്ന കഥാപാത്രമായെത്തിയാണ് അഭിരാമി ശ്രദ്ധനേടുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് താരം. ടെലിവിഷന്‍ അവതാരകയായും തിളങ്ങി. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഭിരാമി ഇപ്പോള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഗരുഡന്‍ ആണ് അഭിരാമിയുടെ പുതിയ ചിത്രം.

ഇപ്പോഴിതാ നടിയ്‌ക്കെതിരെ ചില കഥകള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ബെയില്‍വാന്‍ രംഗനാഥന്‍. നടന്‍ കമല്‍ ഹാസന്റെയും അഭിരാമിയുടെയും സിനിമയെ കുറിച്ച്‌ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിരമാണ്ടി എന്ന ചിത്രത്തിലാണ് കമല്‍ഹാസനൊപ്പം അഭിരാമി അഭിനയിച്ചത്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പ്രത്യേകിച്ച്‌ അഭിരാമിയുടെ പ്രകടനം മികച്ചതായിരുന്നു. വിരുമാണ്ടിക്ക് ശേഷം തമിഴില്‍ അഭിരാമി വന്‍ തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടി അഭിനയത്തില്‍ നിന്ന് തന്നെ പിന്നീട് അപ്രത്യക്ഷയായി. ഇപ്പോള്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടിയെ കുറിച്ച്‌ പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അഭിരാമി ഒരു നല്ല നടിയാണ്. കമല്‍ഹാസനൊപ്പം വിരുമാണ്ടി എന്ന സിനിമയില്‍ അവര്‍ അഭിനയിച്ചു. ആ സിനിമയില്‍ അഭിരാമിയെ കമല്‍ഹാസന്‍ പീഡിപ്പിച്ചു. ഇതേതുടര്‍ന്നാണ് അഭിരാമി വിദേശത്തേക്ക് പോയത്. അതിന് ശേഷം നടി അവിടെ വിവാഹം കഴിച്ച്‌ സ്ഥിരതാമസമാക്കിയെന്നും വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ നടി വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മാത്രമല്ല അവര്‍ കമല്‍ഹാസനൊപ്പവും അഭിനയിക്കും.

മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലാണ് കമല്‍ഹാസന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തൃഷ, ജയം രവി തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തില്‍ അഭിരാമിയും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ കഥാപാത്രം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും,’ അദ്ദേഹം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക