തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത പരിപാടിയില്‍ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയ്ക്ക് ഇരിപ്പിടം നല്‍കാത്തതില്‍ വിവാദം. മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്റ്റുളിലും ഉപമുഖ്യമന്ത്രി നിലത്തുമിരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് വിമർശമുയരുന്നത്. സമൂഹ മാധ്യമമായ എക്സിലൂടെ ദൃശ്യങ്ങള്‍ പങ്കുവെച്ച ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) മല്ലു ഭട്ടിയെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് വിമർശിച്ചു.

തെലങ്കാനയില്‍ ദളിത് വിഭാഗത്തില്‍നിന്ന് ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് മല്ലു ഭട്ടി വിക്രമാർക്ക. നല്‍ഗോണ്ട ജില്ലയിലെ ക്ഷേത്രദർശനത്തിനിടെയാണ് സംഭവമെന്നാണ് ബിആർഎസിന്റെ ട്വീറ്റില്‍ പറയുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി മുഖ്യമന്ത്രിയും മന്ത്രിമാരും സ്റ്റൂളില്‍ ഇരിക്കുന്നതായാണ് വീഡിയോയില്‍ കാണാം. എന്നാല്‍ മല്ലു ഭട്ടി നിലത്താണ് ഇരിക്കുന്നത്. യാദാദ്രി ക്ഷേത്ര ദർശനത്തിനിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും മല്ലു ഭട്ടിയെ ക്രൂരമായി അപമാനിച്ചതായി ട്വീറ്റില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക