അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജാതിയുടെ പേരില്‍ ദ്രൂവീകരണത്തിന് ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ശക്തമാവുന്നു. അയോദ്ധ്യയിലെ ചടങ്ങിന് എത്താതിരുന്ന ഐശ്വര്യ റായിയുടെ പേര്ഉള്‍പ്പെടുത്തി വിവാദ പ്രസ്താവന നടത്തിയതോടെയാണ് രാഹുല്‍ വെട്ടിലായത്. പ്രയാഗ് രാജിലെ ജോഡോ യാത്രയ്‌ക്കിടെയായിരുന്നു പ്രസ്താവന.

സോഷ്യല്‍ മീഡിയയില്‍ വയനാട് എം.പിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇല്ലാതിരുന്ന ഐശ്വര്യയുടെ പേര് വിവാദത്തിലേക്ക് എന്തിനാണ് വലിച്ചിഴയ്‌ക്കുന്നത് എന്ന് ചോദിച്ച സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രാഹുല്‍ നുണകളുടെ രാജകുമാരനാണെന്നും പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങള്‍ രാമക്ഷേത്രത്തില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ കണ്ടിരുന്നോ? അത് നടക്കുമ്ബോള്‍ ഐശ്വര്യ വീട്ടിലായിരുന്നു. അവിടെയുണ്ടായിരുന്ന ഞങ്ങളുടെ പ്രധാനമന്ത്രി ഒബിസി സമുദായത്തില്‍ നിന്നുള്ള ആളാണ്. രാഷ്‌ട്രീയം ഇത്രയും തരംതാണ നിലയിലായല്ലോ എന്ന് ഒരു യൂസർ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക