ഡൽഹിയിലെ തിരക്കേറിയ റോഡിൽ നടു റോഡിൽ നിസ്കാരം നടത്തിയത് ഗതാഗത തടസ്സത്തിനിടയാക്കി. ഇവരെ ബലംപ്രയോഗിച്ച് മാറ്റാൻ എത്തിയ പോലീസ് നടപടിയും വിവാദമായി. വടക്കൻ ഡല്‍ഹിയിലെ ഇന്ദർലോക് ഏരിയയിലാണ് വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചു കൊണ്ട് ഒരുകൂട്ടം ആളുകൾ നടുറോഡില്‍ നമസ്കരിച്ചത്. ഗതാഗതം തടസപ്പെട്ടതോടെ സംഭവ സ്ഥലത്ത് പോലീസ് എത്തുകയായിരുന്നു.ഗതാഗതം തസപ്പെട്ടതോടെ തെരുവിലെ നിസ്ക്കാരം പോലീസ് തടഞ്ഞു.

കൂട്ടത്തിൽ ഒരു പോലീസുകാരൻ നമസ്കാരം നടത്തിക്കൊണ്ടിരുന്ന ഇസ്ലാം വിശ്വാസിയെ തൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. പ്രകോപിതരായ വിശ്വാസികൾ പോലീസ് ഉദ്യോഗസ്ഥന് നേരെ പാഞ്ഞടുത്തു. ഇതിന് പിന്നാലെ നടുറോഡില്‍ നിസ്ക്കച്ചവരെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നു. പോലീസിന്റെ നടപടി ശരിയായില്ല എന്നാണ് കോണ്‍ഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗർഹി ഉള്‍പ്പടെയുള്ളവർ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, പ്രാർത്ഥിക്കാൻ പതിനായിരക്കണക്കിന് മസ്ജിദുകള്‍ ഉള്ളപ്പോള്‍ തെരുവിലിറങ്ങി ഗതാഗതം തടസപ്പെടുത്തി കൊണ്ട് തടത്തുന്ന പ്രഹസനങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഈ നടപടിയെ എതിർക്കുന്നവർ പറയുന്നത്. എന്നാൽ മോസ്കിൽ ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികം ആളുകൾ എത്തിച്ചേർന്നതുകൊണ്ടാണ് റോഡിൽ നമസ്കാരം നടത്തേണ്ടി വന്നതെന്ന് മറു കൂട്ടരും പറയുന്നു. നിസ്കാരത്തിനിടെ വിശ്വാസികളെ തൊഴിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ട് ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക