ടാറ്റയുടെ വാഹനശ്രേണിയിലെ ഇലക്‌ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ച്‌ നിർമാതാക്കള്‍. ഇലക്‌ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി സെല്ലിന്റെ വില കുറഞ്ഞതിനെ തുടർന്നാണ് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. എസ്.യു.വി. മോഡലായ നെക്സോണ്‍ ഇ.വിക്ക് 25,000 രൂപയും ഹാച്ച്‌ബാക്ക് മോഡലായ ടിയാഗോ ഇ.വിക്ക് 70,000 രൂപയുമാണ് വില കുറച്ചിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

ടാറ്റ നെക്സോണ്‍ ഇ.വിയുടെ മീഡിയം റേഞ്ച് മോഡലിന്റെ വില 14.49-ലാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. 25,000 രൂപയാണ് മുൻ വിലയില്‍ നിന്ന് കുറഞ്ഞിരിക്കുന്നത്. എന്നാല്‍, വലിയ വില കുറവ് ലോങ്ങ് റേഞ്ച് മോഡലിനാണെന്നാണ് റിപ്പോർട്ട്. നിലവിലെ വിലയില്‍ നിന്ന് 1.20 ലക്ഷം രൂപ കുറച്ച്‌ 16.99 ലക്ഷം രൂപയിലാണ് പുതിയ വില ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ടിയാഗോ ഇ.വിയുടെ അടിസ്ഥാന മോഡലിന്റെ വിലയില്‍ 70,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ടാറ്റ നെക്സോണ്‍ ഇ.വിയുടെയും ടിയാഗോ ഇ.വിയുടെ മുഴുവൻ വേരിയന്റുകള്‍ക്കും വരുത്തിയ വില കുറവ് സംബന്ധിച്ച പൂർണ വിവരം നിർമാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ടാറ്റയുടെ ഇലക്‌ട്രിക് വാഹന ശ്രേണിയില്‍ ഏറ്റവും ഒടുവിലെത്തിയ മോഡലായ പഞ്ച് ഇ.വിയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഈ നടപടിയെന്നാണ് ടാറ്റ മോട്ടോഴ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

അടുത്തിടെയാണ് ടാറ്റ നെക്സോണ്‍ ഇ.വി. മുഖംമിനുക്കി എത്തിയിരിക്കുന്നത്. മീഡിയം റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി ഒമ്ബത് വേരിയന്റുകളിലാണ് നെക്സോണ്‍ ഇ.വി. എത്തുന്നത്. 30 കിലോ വാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള മീഡിയം റേഞ്ച് മോഡല്‍ ഒറ്റത്തവണ ചാർജ് ചെയ്താല്‍ 325 കിലോമീറ്ററും, 40.5 കിലോ വാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള ലോങ്ങ് റേഞ്ച് മോഡല്‍ 465 കിലോമീറ്ററുമാണ് സഞ്ചരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക