അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി വയനാട്ടില്‍ യുവതിയടക്കം മൂന്നംഗ സംഘം പിടിയില്‍. തൃശൂര്‍, ചാവക്കാട് സ്വദേശികളായ തളിക്കുളം കൊപ്പറമ്ബില്‍ കെ.എ. സുഹൈല്‍(34), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. ശിഖ(39) എന്നിവരാണ് അറസ്റ്റിലായത്.

മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് മൂവർ സംഘം കുടുങ്ങിയത്.സംഘത്തില്‍ നിന്ന് 97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പൊലീസ് പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച ഡി.എല്‍-1 സി.ടി 4212 എന്ന രജിസ്‌ട്രേഷന്‍ നമ്ബറിലുള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മൂന്ന് ദിവസം മുമ്ബാണ് യുവതിയടങ്ങുന്ന സംഘത്തെ ബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുന്നത്. ഈ മാസം മൂന്നാം തീയ്യതി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക