വ്യതസ്തതയുണര്‍ത്തുന്നതും കാണികളില്‍ കൗതുകം നിറയ്ക്കുന്നതുമായ ഒട്ടനവധി വാര്‍ത്തകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കൂട്ടം നായ്ക്കളും ഒരു ഭീമന്‍ രാജവെമ്ബാലയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സില്‍ ആശ്ചര്യം സൃഷ്ടിച്ചിരിക്കുന്നത്.

വീഡിയോയില്‍ ഒരു കൂട്ടം നായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുമ്ബോള്‍ സ്വയം പ്രതിരോധിച്ച്‌ രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുകയാണ് രാജവെമ്ബാല. ഇത് തന്നെയാണ് വീഡിയോയുടെ മുഖ്യ ആകര്‍ഷണം. @tyrese എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ നായ്ക്കളുടെ ഇടയില്‍ പെട്ടുപോയ പാമ്ബിനെ ഒരേ സമയം ചുറ്റിനും നിന്ന് അഞ്ച് നായ്ക്കളും കടിച്ചുപറിക്കുന്നതാണ് കാണുന്നത്. ഇതിനിടയില്‍ പല തവണ പാമ്ബ് നായ്ക്കളെ കടിക്കാനായി ആയുന്നതും പരാജയപ്പെടുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷെ വീഡിയോയുടെ അവസാനം വരെ തെല്ലും വിട്ടുകൊടുക്കാതെ പാമ്ബ് തന്റെ പ്രതിരോധം തുടരുന്നതാണ് കാണുന്നത്.നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ആളുകളില്‍ കൗതുകം ഉണര്‍ത്തി. ഇതോടെ നെറ്റീസണ്‍സും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് കൗതുകകരമായി. നായ്ക്കളുടെ പക്ഷം ചേര്‍ന്ന് ഒരു വിഭാഗം നായ്ക്കളുടെ കൂട്ടായ പരിശ്രമത്തെ അഭിനന്ദിക്കുകയും രാജവെമ്ബാലകള്‍ അപകടകാരികള്‍ ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ രാജവെമ്ബാലയുടെ പക്ഷത്തുള്ളവര്‍ പാമ്ബിന്റെ പോരാട്ട വീര്യത്തെ ഉയര്‍ത്തിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക