മലയാള സിനിമയിലെ യുവ നായികനിരയില്‍ ശ്രദ്ധനേടിയ നടിയാണ് സ്വാസിക വിജയ്. ഒട്ടനവധി സിനിമകളില്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച്‌ പ്രേക്ഷകരെ ഒന്നാകെ പ്രിയങ്കരരാക്കി മാറ്റിയ സ്വാസിക സീരിയലുകളിലും സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ആയിരുന്നു സ്വാസികയുടെ വിവാഹം. നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭർത്താവ്.

വിവാഹ ശേഷം തങ്ങളുടെ രസകരമായി വീഡിയോകളും മറ്റും സ്വാസിക ഷെയർ ചെയ്യാറുണ്ട്. അത്തരത്തില്‍ നടി പങ്കുവച്ച പൂള്‍ പാർട്ടി വീഡിയോയും അതിന് വന്ന കമന്റുകളും മറുപടിയും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സിനിമാ-സീരിയല്‍ താരങ്ങളായ സ്വാസികയുടെ സുഹൃത്തുക്കളും പൂള്‍ പാർട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. പൂളിനുള്ളില്‍ വച്ച്‌ ചുംബനം നല്‍കി പ്രേം സ്വാസികയെ പ്രപ്പോസ് ചെയ്യുന്നതും വീഡിയോ കാണാവുന്നതാണ്. ഡിജെയും ലൈറ്റ്സും എല്ലാമായി ഫുള്‍ ഓണ്‍ വൈബില്‍ ആയിരുന്നു പാർട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശന കമന്റുകളുമായി രംഗത്ത് എത്തിയത്. ഇവയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി തന്നെ സ്വാസിക നല്‍കുന്നുമുണ്ട്. ‘വെള്ളമടി അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് ‘അതെ’ എന്നാണ് സ്വാസിക മറുപടി നല്‍കിയത്. ‘എത്ര നാളത്തേക്ക് ഉണ്ടാകുമോ ആവോ, ഇത് ഇതുവരെ തീർന്നില്ലെ മെഗാ സീരിയല്‍ ആണോ, അടുത്തതായി അവതരിപ്പിക്കുന്നു കിടപ്പറ രംഗം, സിനിമ പോലെയാണ് ജീവിതം. 100 ദിവസം ഓടുമോ എന്തോ. കാത്തിരുന്ന് കാണാം’, എന്നിങ്ങനെ പോകുന്നു മറ്റ് വിമർശന കമന്റുകള്‍. ഇക്കൂട്ടത്തില്‍ സ്വാസികയ്ക്കും പ്രേമിനും ആശംസ അറിയിക്കുന്നവരും ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക