എഴുപത് ലക്ഷം രൂപ ലോട്ടറിയടിച്ച ബേക്കറി ഉടമ തൂങ്ങി മരിച്ച നിലയില്‍. കാസർകോട് നെല്ലിക്കുന്ന് ബീച്ച്‌ റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു മാസം മുമ്ബാണ് വിവിവേകിന് ലോട്ടറിയടിച്ചത്.

സാമ്ബത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മരണകാരണം മറ്റെന്തെങ്കിലും ആകാമെന്നുമാണ് പോലീസ് നിഗമനം.ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ലോട്ടറി അടിച്ചതില്‍ നികുതി കിഴിച്ച്‌ 44 ലക്ഷം രൂപയാണ് വിവേകിന് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. രാംപെണ്ണ ഷെട്ടി-ഭവാനി ദമ്ബതികളുടെ മകനാണ്. ഭാര്യ: ആരതി, മകൻ: ആല്‍വിൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക