ഇസ്ലാമിക ആത്മീയ വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച്‌ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത യുവാവ് അറസ്റ്റില്‍.പട്ടാമ്ബി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. പെരിന്തല്‍മണ്ണ സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആത്മീയ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്‌ത് ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്യുന്നതാണ് 19കാരന്റെ യാസിമിന്റെ രീതി. നിരവധിപേർ ഇയാളുടെ അതിക്രമത്തിന് ഇരകളായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെരിന്തല്‍മണ്ണ സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എ പ്രേംജിത്ത്, എസ് ഐ ഷിജോ സി തങ്കച്ചൻ, എ എസ് ഐ രേഖമോള്‍, എസ് സി പി ഒ ഷിജു, സി പി ഒമാരായ സല്‍മാൻ പള്ളിയാല്‍തൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക