സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ പലതും വ്യത്യസ്തമായിരിക്കും. ചിലത് നമ്മുക്ക് തന്നെ അവിശ്വസനീയമായി തോന്നും. മറ്റ് ചിലത് നിങ്ങളുടെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ പറ്റാത്തതാവും. അത്തരത്തിലൊരു വീഡിയോ ആണ് ഇന്ന് പരിശോധിക്കുന്നത്. ഒരു കറുത്ത പാമ്ബിനെ മാല പോലെ അണിഞ്ഞിരിക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോയില്‍. ഒറ്റ നോട്ടത്തില്‍ കാഴ്ചക്കാർ പോലും ഭയന്ന് പോകുന്നതാണ് വീഡിയോ.

പാമ്ബിനൊപ്പമൊരു സെല്‍ഫി:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചുവന്ന ഗൗണ്‍ ധരിച്ച സുന്ദരിയായ പെണ്‍കുട്ടിയാണ് വീഡിയോയിലുള്ളത്. കഴുത്തില്‍ ചുറ്റിയിരിക്കുന്ന പാമ്ബ് തല പൊക്കി ശരീരത്തിലൂടെ ഇഴയുന്നത് ദൃശ്യങ്ങളില്‍ കാണാം. മിറർ സെല്‍ഫിയാണോ ദൃശ്യമെന്നതില്‍ വ്യക്തത കുറവുണ്ട്.ആദ്യം ഇടത്തേ കയ്യിലും പിന്നെ കഴുത്തിലും ചുറ്റി കയറി ഇഴയുന്ന പാമ്ബ് ഒരു പക്ഷെ നമ്മളെ തന്നെ ബോധം കെടുത്തിയേക്കാം. എന്നാല്‍ ഇതൊരു വളർത്തു പാമ്ബാണെന്നും അതിൻറെ വിഷം നീക്കിയതാണെന്നും വാർത്ത പങ്ക് വെച്ച്‌ ന്യൂസ് നേഷൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതിനിടയില്‍ വീഡിയോയില്‍ കമൻറുമായി പ്രേക്ഷകർ എത്തിയിട്ടുണ്ട്. പാമ്ബിനെ വിഷമുള്ളതാണോ എന്നാണ് ഒരാളുടെ കമൻറ്. മനുഷ്യകുലം ഉണ്ടാവുന്നതിനും മുൻപ് തുടങ്ങിയതാണ് അവരുടെ ബന്ധം എന്നാണ് വീഡിയോ കണ്ട് മറ്റൊരാളുടെ കമൻറ്. അത് നിങ്ങളുടെ അളവാണ് എടുക്കുന്നത് പാമ്ബുകള്‍ ഒരിക്കലും വളർത്തു ജീവികള്‍ അല്ലെന്ന് മറ്റൊരാള്‍ കമൻറിട്ടിട്ടുണ്ട്. എന്തായാലും പെണ്‍കുട്ടിയുടെ മുഖത്ത് പേടി ലവലേശം ഉള്ളതായി തോന്നുന്നില്ല. ലിക് പികസ്ല്‍ എന്ന യൂസറാണ് ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ചത്. ജനുവരി 11-ന് പങ്ക് വെച്ച വീഡിയോയില്‍ 5 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. Lika Ivanova എന്നാണ് ഇൻസ്റ്റയിലെ ഈ ക്രിയേറ്ററുടെ പേര്. എന്തായാലും സംഭവം വൈറലായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക