നടി സായി പല്ലവിയുടെ കുടുംബത്തിലുള്ള എല്ലാവരും കിടിലന്‍ ഡാന്‍സര്‍മാരാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. സായി പല്ലവി മികച്ച നര്‍ത്തകിയാണെന്ന് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം.എന്നാല്‍ സായി പല്ലവിയുടെ വീട്ടിലെ എല്ലാവരും മികച്ച ഡാന്‍സര്‍മാരാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

നടി സായ് പല്ലവിയുടെ ഇളയ സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഈ ചടങ്ങിലെ വീഡിയോയാണ് തരംഗമായത്. ഇതില്‍ സായി പല്ലവിയും കുടുംബവും വിവാഹ നിശ്ചയത്തിന് ശേഷം ഡാന്‍സ് കളിക്കുന്നത് കാണാം.അടുത്തിടെ പൂജ പങ്കുവച്ച ഒരു വീഡിയോയില്‍ തന്നെ ഒരുക്കാന്‍ വൈകുന്നതില്‍ സായി പല്ലവിയോട് പരാതി പറയുന്ന പൂജയെ കാണാം. ‘സായി പല്ലവി സെന്താമരേ, ഞാന്‍ ലേറ്റാകും, മനസാക്ഷിയില്ലേ, വാടാ…’ എന്ന് പൂജ പറയുന്ന വീഡിയോയാണ് വൈറലായത്. ഇതില്‍ സഹോദരിമാര്‍ തമ്മിലുള്ള ബന്ധവും സ്‌നേഹവും വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹോദരിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ മറ്റുവീഡിയോകളും വിവാഹനിശ്ചയ ദിവസത്തെ അനേകം ചിത്രങ്ങളും പൂജ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട് അതെല്ലാം ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിലെ വിവിധ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ജനുവരി 21ന് ആയിരുന്നു പൂജയുടെയും കാമുകനായ വിനീതുമായുള്ള വിവാഹ നിശ്ചയം നടന്നത്. ചടങ്ങില്‍ എല്ലാ കാര്യത്തിനും ഓടി നടക്കുന്ന സായി പല്ലവിയെ കാണാമായിരുന്നു. ശിവ കാര്‍ത്തികേയന്റെ പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് സായി പല്ലവി. ഇതിന് ശേഷം രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രത്തിലായിരിക്കും സായി പല്ലവി അഭിനയിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക