സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയൻ ഗായിക ഡാനി ലി അന്തരിച്ചു. 42 വയസായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ സങ്കീർണതകളെത്തുടർന്നാണ് മരണം.ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ലിപോസക്ഷൻ ശസ്ത്രക്രിയയ്ക്കാണ് ഗായിക വിധേയയായത്.

വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. വയറിലും പിൻഭാഗത്തുമാണ് ലിപോസക്ഷൻ ശസ്ത്രക്രിയ നടത്തിയത്. കൂടതെ സ്തന വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു.പിന്നാലെ ഡാനി ലിയുടെ അവസ്ഥ മോശമാകുകയായിരുന്നു. ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Devido a grande repercussão da partida da nossa Musa da Amazônia, a família conseguiu um lugar mais amplo para acolher…

Posted by Dani Li on Thursday, 25 January 2024

ഗായികയുടെ മരണ കാരണം എന്താണ് എന്നതിനേക്കുറിച്ച്‌ സ്ഥിരീകരണമായിട്ടില്ല. അന്വേഷണം ആരംഭിച്ചു. ‌‌’ഐ ആം ഫ്രം ദ് ആമസോണ്‍’ എന്ന ആല്‍ബത്തിലൂടെയാണ് ഡാനി ലി ലോകശ്രദ്ധ നേടിയത്. ആമസോണ്‍ കാട്ടിലെ അഫുഅയില്‍ ജനിച്ച താരം ടാലന്റ് ഷോയിലൂടെയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. രണ്ട് മാസം മുൻപാണ് അവസാന ആല്‍ബം പുറത്തിറക്കുന്നത്. ഭര്‍ത്താവും ഏഴ് വയസുള്ള മകളുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക