ഇലക്‌ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിലാണ് ടാറ്റ മോട്ടോഴ്സ് കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയുടെ മേധാവിത്വം നിലനിർത്തുന്നതിനായാണ് കൂടുതല്‍ ഇ.വികള്‍ എത്തിക്കാൻ എത്തിക്കുന്നതും. ടാറ്റയില്‍ നിന്ന് അടുത്തതായി എത്തുന്ന വാഹനം കർവ് ആയിരിക്കുമെന്നതും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ വർഷം പകുതിയോടെ ഇലക്‌ട്രിക് കരുത്തില്‍ എത്തുന്ന കർവ് ഇ.വിയുടെ ഐസ് എൻജിൻ പതിപ്പുകളും എത്തുമെന്നാണ് റിപ്പോർട്ട്.

ടർബോ ചാർജ്ഡ് പെട്രോള്‍, ഡീസല്‍ എൻജിനുകളില്‍ കർവ് പ്രതീക്ഷിക്കാം. നെക്സോണില്‍ നല്‍കിയിട്ടുള്ള 115 എച്ച്‌.പി. പവറും 260 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ ഡീസല്‍ എൻജിൻ തന്നെയായിരിക്കാം കർവിന്റെ ഡീസല്‍ മോഡലിന് കരുത്തേകുകയെന്നാണ് സൂചന. ഇതിനൊപ്പം ആറ് സ്പീഡ് മാനുവല്‍, എ.എം.ടി. എന്നീ ട്രാൻസ്മിഷൻ ഓപ്ഷനായിരിക്കും നല്‍കുക. പെട്രോള്‍ എൻജിന്റെ ശേഷിയും കരുത്തും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സെല്‍റ്റോസ്, ക്രെറ്റ മോഡലുകളുടെ എതിരാളിയായിരിക്കും കർവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടാറ്റ മോട്ടോഴ്സ് അടുത്തിടെ വികസിപ്പിച്ചെടുത്ത ആക്ടീവ് ഇലക്‌ട്രിക് വാഹന പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും കർവ് ഇ.വിയും ഒരുങ്ങുക. പഞ്ച് ഇലക്‌ട്രിക്കാണ് ആക്ടീവ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയ ആദ്യമായി ഒരുങ്ങിയ മോഡല്‍. 80 എച്ച്‌.പി. മുതല്‍ 200 എച്ച്‌.പി. വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന വാഹനങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ ഒരുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഫ്രണ്ട് വീല്‍ ഡ്രൈവ്, റിയർ വീല്‍ ഡ്രൈവ്, ഫോർ വീല്‍ ഡ്രൈവ് സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമില്‍ സാധ്യമാകും.

ടാറ്റ മോട്ടോഴ്സിന്റെ രഞ്ജൻഗാവിലെ പ്ലാന്റിലായിരിക്കും കർവ് ഇലക്‌ട്രിക് നിർമിക്കുകയെന്നാണ് റിപ്പോർട്ട്. ഏപ്രില്‍ മാസത്തോടെ ഈ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കും. ഇലക്‌ട്രിക്-ഐസ് എൻജിൻ കരുത്തുകളില്‍ എത്തിക്കുന്ന ഈ വാഹനത്തിന് പ്രതിവർഷം 48000 യൂണിറ്റിന്റെ വില്‍പ്പനയാണ് ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ഇതില്‍ 12,000 യൂണിറ്റ് ഇലക്‌ട്രിക് കരുത്തിലുള്ള കർവിന്റേതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

കണ്‍സെപ്റ്റ് മോഡലുകള്‍ക്ക് സമാനമായ ഡിസൈനിലാണ് അടിത്തിടെ അവതരിപ്പിച്ച നെക്സോണ്‍ മോഡലുകള്‍ എത്തിയത്. അതുകൊണ്ടുതന്നെ കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലർത്തുന്ന ഡിസൈനിലായിരിക്കും കർവും എത്തുക. നെക്സോണിനെക്കാള്‍ വലിപ്പക്കാരനായി ഒരുങ്ങുന്ന കർവിന്റെ ഇലക്‌ട്രിക് പതിപ്പ് 4.3 മീറ്റർ നീളം നല്‍കിയേക്കും. നെക്സോണിനെക്കാള്‍ 50 എം.എമ്മിന്റെ എങ്കിലും അധികം വീല്‍ബേസും കർവില്‍ പ്രതീക്ഷിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക