അയോദ്ധ്യയില്‍ നിര്‍മിക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ സുരക്ഷ രാഷ്‌ട്രപതി ഭവനത്തിന്റെ മാതൃകയിലായിരിക്കും. ഫിസിക്കല്‍ സെക്യൂരിറ്റിക്ക് പകരം ആധുനിക സുരക്ഷാ ഉപകരണങ്ങളും സാങ്കേതിക വിദ്യയേയും ആണ് സംരക്ഷണ കവചം വരുത്താൻ കൂടുതൽ ആശ്രയിക്കുന്നത് . രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികള്‍ക്കൊപ്പം സിഐഎസ്‌എഫും ഇതിനായി സുരക്ഷാ പദ്ധതി തയാറാക്കിയിട്ടുണ്ട്.

ശ്രീരാമജന്മഭൂമിയുടെ സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കുക മാത്രമല്ല, പൂര്‍ണമായും മാറ്റുകയും ചെയ്തു. അയോദ്ധ്യ എന്നും സെൻസിറ്റീവായ ഏരിയയാണ് . ക്ഷേത്രം വരുന്നതോടെ ഓരോ ദിവസവും ലക്ഷക്കണക്കിന് ഭക്തര്‍ ഇവിടെയെത്തും . അതുകൊണ്ടാണ് ഈ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്തത് . പ്രധാനമായും എട്ട് പോയിന്റിലാണ് ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫിസിക്കല്‍ ഗണ്‍മാൻമാര്‍ക്ക് പകരം ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കും. ആള്‍ക്കൂട്ടവും ഭീഷണിയും കണക്കിലെടുത്താണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം, ശ്രീരാമക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കായി ലോക്കല്‍ പോലീസ് ഇന്റലിജൻസ് ഏജൻസിക്കൊപ്പം വിവിധ ഏജൻസികളില്‍ നിന്നും ഇൻപുട്ടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

പുതിയ സുരക്ഷാ പദ്ധതിയില്‍ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന് പുറമെ അയോദ്ധ്യയിലെ സെൻസിറ്റീവ് സ്ഥലങ്ങളുടെ സുരക്ഷയ്‌ക്കും പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷാ ക്രമീകരണം , ഇവയ്‌ക്കൊപ്പം അഗ്നിശമന സേനക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യം, അടിയന്തര ഘട്ടങ്ങളിലെ ദ്രുത നടപടി തുടങ്ങിയ പ്രധാന പോയിന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.രാമജന്മഭൂമി പാതയില്‍ ടയര്‍ കില്ലര്‍, ബൂം ബാരിയര്‍, സിസിടിവി തുടങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലെത്തി. ഡിസംബര്‍ 31നകം ഈ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കും. ഇവയുടെ പ്രവര്‍ത്തനം ജനുവരി 8 മുതല്‍ ആരംഭിക്കും.

രാമജന്മഭൂമി പാതയുടെ കവാടത്തില്‍ അണ്ടര്‍ വെഹിക്കിള്‍ സ്കാനര്‍ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട് . കടന്നുപോകുന്ന, മുഴുവൻ വാഹനങ്ങളും സ്കാൻ ചെയ്യും. ഇതുവഴി വാഹനത്തില്‍ സംശയാസ്പദമായ എന്തെങ്കിലും വസ്തു ഉണ്ടെങ്കില്‍ ഉടൻ കണ്ടെത്താനാകും .ബലാല്‍ക്കാരമായി വാഹനം അകത്തേയ്‌ക്ക് കയറ്റാൻ ശ്രമിച്ചാല്‍ ടയര്‍ കില്ലര്‍ പ്രവര്‍ത്തിക്കും . വാഹനം പഞ്ചറാകും . രാം ഗുലേല മാര്‍ഗ്, ക്രോസിംഗ്-11, വിവിഐപി മാര്‍ഗ് എന്നിവിടങ്ങളിലും സമാനമായ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതുകൂടാതെ പില്‍ഗ്രിം ഫെസിലിറ്റേഷൻ സെന്ററില്‍ ഏഴ് ബാഗേജ് സ്‌കാനറുകള്‍ സ്ഥാപിക്കുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. ഏഴ് കൗണ്ടറുകളാണ് ഇതിന്റെ ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ദര്‍ശന പാതയില്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറും (ഡിഎഫ്‌എംഡി) സ്ഥാപിക്കുന്നുണ്ട്. രാമജന്മഭൂമി പാതയില്‍ 34 സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതുവരെ 25 ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും 31നകം എല്ലാ ക്യാമറകളും സ്ഥാപിക്കും. രാമജന്മഭൂമി സമുച്ചയത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക