ഇന്ത്യയില്‍ നിറയെ ആരാധകരുണ്ട് ഓസ്ട്രലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് അദ്ദേഹം ഇത്രയും ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഇന്ത്യ തന്റെ രണ്ടാം വീടാണെന്ന് വാര്‍ണര്‍ ഒരിടയ്ക്ക് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ കളിക്കുമ്ബോഴെല്ലാം സന്തോഷം പങ്കുവെക്കാറുണ്ട് താരം.

ഇന്ത്യന്‍ സിനിമകള്‍ പിന്തുടരുന്ന അദ്ദേഹം തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ കടുത്ത ആരാധകനുമാണ്. അല്ലുവിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പയിലെ രംഗങ്ങളും നൃത്തവുമെല്ലാം അദ്ദേഹം അനുകരിക്കാറുമുണ്ട്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയപ്പോഴും വാര്‍ണര്‍ അത്തരത്തില്‍ ആഘോഷിക്കാന്‍ മറന്നില്ല. വായുവില്‍ ഉയര്‍ന്ന് ചാടി പഞ്ച് ചെയ്ത അദ്ദേഹം പുഷ്പയിലെ രംഗവും ഓര്‍ത്തു. പുഷ്പ സെലിബ്രേഷനാണ് വാര്‍ണര്‍ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍, അയോധ്യയില്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലും പങ്കുകൊണ്ടിരിക്കുകയാണ് വാര്‍ണര്‍. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വാര്‍ണര്‍ പോസ്റ്റുമായെത്തിയത്. വാര്‍ണര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കൂവെന്ന് ആരാധകര്‍ കമന്റ് ബോക്‌സില്‍ ആവശ്യപ്പെടുന്നുണ്ട്. യഥാര്‍ത്ഥ ഇന്ത്യന്‍ താങ്കളാണെന്നൊക്കെ മറ്റു ചില കമന്റുകള്‍. പോസ്റ്റ് ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക