കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ജനുവരി 15ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനയാണ് ചര്‍ച്ച.

കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാനത്തെ വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എംപിമാര്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തെ സാമ്ബത്തിക സ്ഥിതി മോശമായതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനം പിരിച്ചെടുക്കേണ്ട നികുതി പോലും പിരിച്ചെടുക്കുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുമായുള്ള ചർച്ചയോടെ പ്രതിപക്ഷം അനുനയ പാതയിൽ എത്തും എന്നാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന സാമ്പത്തിക സ്ഥിതിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് എടുത്ത വേളയിൽ കോൺഗ്രസും യുഡിഎഫും സാമ്പത്തിക ഘടികാര്യസ്ഥതയെ കുറിച്ച് ആരോപണം ഉന്നയിക്കുന്നത് തടയുക എന്ന ലക്ഷ്യവും സിപിഎമ്മിനും, മുഖ്യമന്ത്രിക്കും, ഇടത് മുന്നണിക്കുമുണ്ട്.

രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്ന മറ്റൊരു സംശയം മുഖ്യമന്ത്രിയുടെ അനുനയം മകൾക്കെതിരെ കേന്ദ്രം കേസുമായി നീങ്ങുന്നത് മുന്നിൽ കണ്ടിട്ടുള്ളതാണ് എന്നാണ്. വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സി എം ആർ എലിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ ആരോപണത്തിന്മേലാണ് അന്വേഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക