ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 11 ദിവസത്തേക്ക് വ്രതം അനുഷ്ഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 11ദിവസത്തെ വിശേഷ വ്രതം അനുഷ്ഠിക്കുമെന്ന് അദ്ദേഹം തന്റെ എക്സില്‍ കുറിച്ചു. ജനുവരി22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഒരു ശബ്ദരേഖയും മോദി ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘അയോദ്ധ്യയില്‍ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് ഇനി 11ദിവസം മാത്രമാണ് ഉള്ളത്. ഈ ശുഭമുഹൂര്‍ത്തത്തില്‍ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതില്‍ ഞാൻ ഭാഗ്യവാനാണ്. ചടങ്ങില്‍ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ദെെവം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് മനസില്‍ വച്ചുകൊണ്ട്, ഞാൻ ഇന്ന് മുതല്‍ 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കുകയാണ്. ഈ സമയത്ത് സ്വന്തം വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കുന്നത് പ്രയാസമാണെങ്കിലും അതിനായി ശ്രമിക്കുന്നു. ഞാൻ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം തേടുന്നു.’ – മോദി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹെെന്ദവ വിശ്വാസം അനുസരിച്ച്‌ വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുൻപ് അത് ചെയ്യുന്നവര്‍ ചില ആചാരങ്ങള്‍ പാലിക്കണം. തിരക്കേറിയ ഷെഡ്യൂളും ഉത്തരവാദിത്തങ്ങളും ഉണ്ടെങ്കിലും ഈ ആചാരങ്ങള്‍ പാലിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി മോദി. പ്രാര്‍ത്ഥനകള്‍, ലളിതമായ ഭക്ഷണക്രമം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇതില്‍ പിന്തുടരേണ്ടതുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക