അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂർത്തിയാക്കിയതിന് പിന്നാലെ വമ്ബൻ പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടി കുടുംബങ്ങള്‍ക്ക് കീഴില്‍ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഒരു കോടി വീടുകളുടെ മേല്‍ക്കൂരയില്‍ സോളാൻ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്. അയോദ്ധ്യയില്‍ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയെ കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ശുഭകരമായ അവസരത്തില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ വീടുകളുടെ മേല്‍ക്കൂരയില്‍ സൗരോർജ്ജ സംവിധാനം സ്ഥാപിക്കുന്ന പദ്ധതിയിലേയ്‌ക്ക് കടന്നു. അയോദ്ധ്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പ്രധാനമന്ത്രി എടുത്ത ആദ്യ തീരുമാനമാണിത്. 1 കോടി വീടുകളില്‍ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ ആരംഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്‌ക്കുക, ഊർജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതാണ് ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ എന്ന പദ്ധതിയുടെ ലക്ഷ്യം- പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. “ലോകത്തിലെ എല്ലാ ഭക്തജനങ്ങള്‍ക്കും എപ്പോഴും ഊർജ്ജം ലഭിക്കുന്നത് സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്നാണ്” എന്ന് എക്സില്‍ കുറിച്ചു കൊണ്ടായിരുന്നു പദ്ധതിയെപ്പറ്റി നരേന്ദ്രമോദി പ്രതികരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക