പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്ക് നടി സന ജാവേദിനെ വിവാഹം കഴിച്ചു. വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ ഷൊയ്ബ് മാലിക് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹമോച അഭ്യൂഹങ്ങള്‍ക്കിടെ ആണ് പുതിയ സംഭവം. സാനിയയും മാലിക്കും വേര്‍പിരിഞ്ഞു എന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.

എന്നാല്‍ വിവാഹ ചിത്രം പങ്ക് വെച്ചതിലൂടെ ഇത് സ്ഥിരീകരിക്കപ്പെടുകയാണ്. ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സന ജാവേദിന്റെ ജന്മദിനത്തിന് മാലിക്ക് ആശംസകള്‍ നേര്‍ന്നതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച നടന്ന വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സന ജാവേദും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സാനിയ മിര്‍സ പങ്ക് വെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചനം പരോക്ഷമായി സ്ഥിരീകരിക്കുന്നതായിരുന്നു. ‘ വിവാഹവും വിവാഹമോചനവും കഠിനമാണ്. നിങ്ങള്‍ക്ക് ആവശ്യമായത് തിരഞ്ഞെടുക്കുക. അമിതവണ്ണവും ഫിറ്റായിരിക്കുന്നതും ബുദ്ധിമുട്ടാണ്.

നിങ്ങളുടെ പ്രയാസപ്പെട്ടത് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നതും സാമ്ബത്തികമായി അച്ചടക്കം പാലിക്കുന്നതും ബുദ്ധിമുട്ടാണ്. ആശയവിനിമയം നടത്തുന്നതും നടത്താത്തതും ബുദ്ധിമുട്ടാണ്. നിങ്ങളുടെ ചോയ്‌സ് തിരഞ്ഞെടുക്കുക. കാരണം ജീവിതം ഒരിക്കലും എളുപ്പമാകില്ല. അത് എപ്പോഴും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ നമുക്ക് നമ്മുടെ കഠിനാധ്വാനം തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കുക,’ എന്നായിരുന്നു സാനിയയുടെ പോസ്റ്റ്.

ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും 2010 ല്‍ ആണ് വിവാഹിതരായത്. പാകിസ്ഥാന്‍, ഇന്ത്യ രാജ്യങ്ങളില്‍ നിന്നുള്ളവരായതിനാല്‍ തന്നെ ഇരുവരുടേയും വിവാഹം വളരെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസിച്ചിരുന്നത്. 2018 ല്‍ ആണ് ഇരുവര്‍ക്കും ഇഹ്‌സാന്‍ മിര്‍സ മാലിക്ക് എന്ന ആണ്‍കുട്ടി ജനിക്കുന്നത്. ഇഹ്‌സാന്റെ നാലാം പിറന്നാൡന് ശേഷമാണ് മാലിക്കും സാനിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്ത് വന്നത്.

എന്നാല്‍ വേര്‍പിരിയലിനെക്കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിച്ചപ്പോഴും തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ ഇരുവരും മിണ്ടാതിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ കിംവദന്തികള്‍ക്ക് അല്‍പ്പം ശമനമുണ്ടായിരുന്നെങ്കിലും മാലിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ നിന്ന് സാനിയയുടെ ഭര്‍ത്താവ് എന്ന വിശദാംശം നീക്കിയതോടെ വീണ്ടും വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക