ആരാധകരുടെ പ്രിയതാര ദമ്ബതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ദമ്ബതികളുടെ ഇരട്ടകുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍ അടുത്തിടെയാണ് കഴിഞ്ഞത്. ഇൻസ്റ്റാഗ്രാമില്‍ അക്കൗണ്ട് ഇല്ലായിരുന്ന നയൻതാര ‘ജവാൻ’ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. താരത്തിന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ഇപ്പോള്‍ ആരാധകർ അറിയുന്നതും ഇതുവഴിയാണ്.

ഇപ്പോഴിതാ നയൻതാര വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ് വലിയ ചർച്ചയ്ക്ക് വഴിവച്ചത്. അതിന് പിന്നാലെയുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയും ചർച്ചയായി മാറി. ‘അവള്‍ എന്നന്നേക്കുമായി പോയി. നിറകണ്ണുകളോടെ ഞാൻ അത് അംഗീകരിക്കുന്നു.’- എന്നാണ് നയൻതാര സ്റ്റോറിയില്‍ കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 ജൂണ്‍ ഒമ്ബതിനാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച്‌ വിവാഹിതരായത്. 2023 ഒക്‌ടോബറില്‍ തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് ദമ്ബതികള്‍ പങ്കുവച്ചിരുന്നു. ഉയിർ, ഉലക് എന്ന പേരിലാണ് മക്കളെ നായൻതാരയും വിഘ്നേഷും ആരാധകർക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക