വിവാഹമോചിതയായി വീട്ടിലേക്കെത്തുന്ന മകളെ സ്വീകരിക്കാൻ വലിയ ആഘോഷം സംഘടിപ്പിച്ച്‌ പിതാവ്. ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി പ്രേം ഗുപ്ത എന്നയാളാണ് മകളുടെ വിവാഹമോചനം കെങ്കേമമായി ആഘോഷിച്ചത്. ആഘോഷത്തിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കിടുകയും ചെയ്തു.

വിവാഹച്ചടങ്ങില്‍ വരന്റെ ഘോഷയാത്രയായ ബാരത് സംഘടിപ്പിച്ചാണ് ഇദ്ദേഹം മകളെ വരവേറ്റത്. ഉത്തരേന്ത്യൻ വിവാഹങ്ങളില്‍ വരൻ വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി എത്തുന്നതാണ് ബാരത്. പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്ബടിയോടെ അദ്ദേഹം മകളെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. മരുമക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്യുമ്ബോള്‍ മകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്ന് ഇദ്ദേഹം പറഞ്ഞു. വിവാഹത്തിന് ശേഷവും മക്കള്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

जब अपनी बेटी की शादी बहुत धूमधाम से की जाती है और यदि जीवनसाथी और परिवार गलत निकलता है या गलत काम करता है तो आपको अपनी बेटी को आदर और सम्मान के साथ अपने घर वापस लाना चाहिए क्योंकि बेटियां बहुत अनमोल होती हैं। 🙏

Posted by Prem Gupta on Sunday, 15 October 2023

നമ്മുടെ മകളുടെ വിവാഹം വളരെ ആഡംബരത്തോടെയും ആര്‍ഭാടത്തോടെയും നടത്തുന്നു. എന്നാല്‍ അവരുടെ പങ്കാളിയോ കുടുംബമോ അവരോട് മോശമായി പെരുമാറുകയോ തെറ്റായ കാര്യങ്ങളോ ചെയ്താല്‍ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം. പെണ്‍മക്കള്‍ വളരെ വിലപ്പെട്ടവരാണ്- പ്രേം ഗുപ്ത പറഞ്ഞു. യുവതിയുടെ കുടുംബാംഗങ്ങള്‍ അവളോടൊപ്പം ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നത് കാണാം. വീട്ടിലേക്ക് എത്തുന്ന യുവതിയെ കെട്ടിപ്പിടിച്ചാണ് സ്വീകരിക്കുന്നത്.

കുടുംബം മുഴുവൻ യുവതിയുമായി തെരുവിലൂടെ ഘോഷയാത്ര നടത്തിയാണ് സ്വീകരണം നല്‍കിയത്.ഒരു വര്‍ഷം മുമ്ബാണ് മകള്‍ സാക്ഷി ഗുപ്തയുടെ വിവാഹം കഴിഞ്ഞത്. ജാര്‍ഖണ്ഡ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എൻജിനീയര്‍ സച്ചിൻ കുമാറായിരുന്നു വരൻ. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് സച്ചിൻ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് സാക്ഷി അറിഞ്ഞത്. ഇതോടെ വിവാഹമോചിതയാകാൻ തീരുമാനിച്ചത്. മകളുടെ തീരുമാനത്തെ പിതാവ് സ്വാഗതം ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക