താരനിബിഡമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ പങ്കെടുത്തു. വധൂവരന്മാരുടെ മാതാപിതാക്കള്‍ക്കൊപ്പം മണ്ഡപത്തില്‍ പ്രധാനമന്ത്രിയുമുണ്ടായിരുന്നു. താലി കെട്ടിയതിന് ശേഷം ഭാഗ്യയ്ക്കും ശ്രേയസിനും വരണമാല്യം എടുത്തു നല്‍കിയത് പ്രധാനമന്ത്രിയാണ്. ഇരുവരും മോദിയുടെ കാലില്‍തൊട്ട് അനുഗ്രഹവും വാങ്ങി. സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനമായി നല്‍കി.

നരേന്ദ്ര മോദി വേദിയിലേക്ക് എത്തുമ്പോൾ അദ്ദേഹത്തെ അഭിവാദനം ചെയ്യാനായി താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ വരിവരിയായി നിൽക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഓരോരുത്തരെയും അഭിവാദ്യം ചെയ്തു സുരേഷ് ഗോപിക്കൊപ്പം ഓരോരുത്തരോടും കുശലാന്വേഷണം നടത്തിയാണ് പ്രധാനമന്ത്രി വേദിയിലേക്ക് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ കൈക്കുഞ്ഞുമായി നിന്ന് മുല്ലപ്പൂ വില്‍ക്കുന്ന ധന്യയാണ് ഭാഗ്യയുടെ വിവാഹത്തിനുള്ള മുല്ലപ്പൂ ഒരുക്കിയത്. 300 മുഴം മുല്ലപ്പൂവാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടതെങ്കിലും 500 മുഴം മുല്ലപ്പൂ നല്‍കിയെന്നും ധന്യ പറയുന്നു. ധന്യ തന്നെയാണ് വിവാഹത്തിനുള്ള റോസാ പൂക്കളുടെ ഓര്‍ഡറും ഏറ്റെടുത്തത്. പ്രധാമന്ത്രി വധൂവരൻമാരെ അനുഗ്രഹിച്ചത് ഈ റോസ് പൂവിന്റെ ഇതളുകള്‍കൊണ്ടാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക