CinemaEntertainmentFlashGalleryNews

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: എത്തിയത് മോഹൻലാലും ദിലീപും ഖുശ്ബുവും ഉൾപ്പെടെ വൻ താരനിര; ആരാധകരെ ആവേശത്തിൽ ആക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത് – ഇവിടെ കാണാം.

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 8.45നാണ് നടന്നത് ൺ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന വിവാഹമായതിനാല്‍ അതീവ സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയത്. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമയിലെ വന്‍ താരനിരയും വിവാഹത്തിന് എത്തുന്നുണ്ട്. മലയാള സിനിമയിലെ മുന്‍നിരക്കാരെ ഒരുമിച്ച്‌ കാണാന്‍ കഴിയുന്നതിന്‍റെ ആവേശം സിനിമാപ്രേമികളെ സംബന്ധിച്ച്‌ ഉണ്ട്.

ad 1

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുനിന്നുള്ള നിരവധി വീഡിയോകള്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേതന്നെ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിട്ടുണ്ട്. വിവാഹത്തിന് തലേ രാത്രി തന്നെ മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതേസമയം വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെ കാറില്‍ വന്നിറങ്ങിയ മോഹന്‍ലാല്‍ അടക്കമുള്ള താരനിര ആരാധകര്‍ക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കേരളക്കര കാത്തിരുന്ന കല്യാണത്തിന് ലാലേട്ടന്റെ വക മാസ്സ് എൻട്രി

Posted by Film Faktory on Tuesday, 16 January 2024

മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരയുണ്ട്. സിനിമാലോകത്തുനിന്ന് ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങള്‍ എത്തുമെന്നാണ് വിവരം.

ad 3

വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം. ഭാഗ്യയുടെയും ഗോകുല്‍ സുരേഷിന്‍റെയും അടുത്ത സുഹൃത്ത് ആയിരുന്നു ശ്രേയസ്. ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button