മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശൂരില്‍ ലൂർദ് പള്ളിയില്‍ ബിജെപി നേതാവ് സുരേഷ് ഗോപി നല്‍കിയ സ്വർണ കിരീടം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. കിരീടം സ്വർണം അല്ലെന്നും വെറും ചെമ്ബ് ആണെന്നുമായിരുന്നു സൈബർ സഖാക്കളുടെ വാദം. ഇപ്പോഴിതാ, ഇത് സംബന്ധിച്ച്‌ ഒരു ക്ലാരിറ്റി വന്നിരിക്കുകയാണ്.

പള്ളിക്കാർ അറിയാതെ സിപിഎം കൗണ്‍സിലറും സംഘവും കിരീടം പുറത്തുകൊണ്ടു പോയി പരിശോധിച്ചെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. പരിശോധന ഫലം സുരേഷ് ഗോപിക്ക് അനുകൂലമായതോടെ വിവരം പുറത്തറിയാതെ, കിരീടം തിരിച്ച്‌ പള്ളിയിലെത്തിക്കുകയായിരുന്നു എന്നാണ് സൂചന. പള്ളിയുടെ ചുമതലയുള്ള സിപിഎം പ്രവർത്തകനും തൃശൂരിലെ പ്രമുഖ സിപിഎം നേതാവും ചേർന്നാണ് കൃത്യം നടത്തിയത്. നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ വെച്ച്‌ കിരീടം പരിശോധിക്കുന്നതിന്റെ ചിത്രം പുറത്തുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രമുഖ ഓണ്‍ലൈൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാദങ്ങള്‍ ഉയർന്നെങ്കിലും കിരീടം പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് ലൂർദ് പള്ളി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സി.പി.എം നേതാക്കളുടെ കള്ളക്കളി. പള്ളിയുടെ ചുമതലയിലുള്ള സിപിഎം പ്രവർത്തകനായ കൈക്കാരനാണ് ‌ഇതിനു മുൻകൈ എടുത്തത് എന്നാണ് ഉയരുന്ന ആരോപണം.

പ്രമുഖ സിപിഎം കൗണ്‍സിലറും ഇ.ഡി അന്വേഷണം നേരിടുന്നയാളുമായ നേതാവിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത് ചെയ്തത്. ജ്വല്ലറിയില്‍ കിരീടം പരിശോധിക്കുന്നതിന്റെ ചിത്രം പുറത്തുവന്നത് നേതാവിനും, സി.പി.എം പാർട്ടിക്കും തിരിച്ചടിയായിരിക്കുകയാണ്. പള്ളിയുടെ അനുമതി ഇല്ലാതെ സിപിഎം നേതാവ് ലൂർദ് മാതാവിന്റെ കിരീടം പുറത്തുകൊണ്ടു പോയതില്‍ ശക്തമായ പ്രതിഷേധമാണ് വിശ്വാസികള്‍ക്കിടയില്‍ പുകയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക