പ്രചാരണത്തിന് ആളുകുറഞ്ഞതില്‍ പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആള്‍ കുറഞ്ഞതാണ് നേതാവിനെ ചൊടിപ്പിച്ചത്. വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ പേര് ചേർക്കാത്തതും അതിനു ആക്കം കൂട്ടി.

നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്‌തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ തൃശ്ശൂർ ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാർഥിയാകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച്‌ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. അതിനെന്താ ആയിക്കോട്ടെ, ജനമല്ലേ തീരുമാനിക്കുതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഒന്നൂടെ ഗംഭീരമായെന്ന് പറഞ്ഞ സുരേഷ് ഗോപി, ജനം മാത്രമാണ് തന്‍റെ മുന്നിലുള്ളതെന്ന് പറഞ്ഞു. ആര് വരുന്നു ആര് പോകുന്നുവെന്ന് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക