കേരളം ഉറ്റുനോക്കുന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ പുകഴ്ത്തി തൃശ്ശൂർ മേയർ എം.കെ വർഗീസ്. സുരേഷ് ഗോപി എം.പിയാവാൻ ഫിറ്റായ വ്യക്തിയാണെന്ന് മേയർ പറഞ്ഞു. കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നല്‍കി. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം.കെ വർഗീസ് സി.പി.എമ്മിന്റെ പിന്തുണയോടെയാണ് കോർപ്പറേഷൻ മേയറായത്. വർഗീസ് മറ്റൊരു കാലുവാരലിന് കോപ്പു കൂട്ടുകയാണോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക