രാജ്യം പുതിയ കേന്ദ്രസർക്കാരിനെ തിരഞ്ഞെടുക്കാനുള്ള നിർണായക തെരഞ്ഞെടുപ്പിലേക്ക് നീങ്ങുക്കുകയാണ്. തെരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണൽ തീയതിയും അടക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രഖ്യാപിച്ചു. രാജ്യത്ത് പ്രധാന പോരാട്ടം നടക്കുന്നത് ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയും, കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയും തമ്മിലാണ്. ഇന്ത്യ മുന്നണിയുടെ പ്രധാന നേതൃമുഖം രാഹുൽ ഗാന്ധി തന്നെയാണ്.

എന്നാൽ തീർച്ചയായും രണ്ടു തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നരേന്ദ്രമോഡിയുടെ ഏറ്റുമുട്ടിയപ്പോൾ പ്രതിപക്ഷ സഖ്യത്തിന് ദാരുണ പരാജയമാണ് ഉണ്ടായത്. ദേശീയ മാധ്യമങ്ങൾ അടക്കം നടത്തിയ സർവ്വേഫലങ്ങൾ സൂചിപ്പിക്കുന്നത് ഇത്തവണയും ഇക്കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ ഇടയില്ല എന്നാണ്. ബിജെപിയുടെ നേതൃത്വത്തിൽ മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരും എന്ന് ഏകദേശം ഉറപ്പിക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഘട്ടത്തിൽ കേരളത്തിൽ വളരെയധികം ശ്രദ്ധ നേടുന്നത് മല്ലു അനലിസ്റ്റ് എന്ന യൂട്യൂബ് ചാനൽ പങ്കുവെച്ച ഒരു വീഡിയോയാണ്. എന്തുകൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്ന കോൺഗ്രസിന് നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് വിശദീകരിക്കുന്ന വീഡിയോയാണ് ഇത്. എംപി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും രാഹുൽ ഗാന്ധിയുടെ പോരായ്മകൾ വ്യക്തതയോടെ വിശദീകരിക്കുന്ന വീഡിയോ ഇതിനകം ശ്രദ്ധ നേടുന്നുണ്ട്. കണക്കുകൾ സഹിതമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വശേഷിയെ വീഡിയോയിൽ ചോദ്യം ചെയ്യുന്നത്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക