മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അസഭ്യം സൂചിപ്പിക്കുന്ന മറുപടിയുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന് പിന്നിലെ അജണ്ടയെന്താണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ അപക്വമായ പ്രതികരണം. മാധ്യമപ്രവർത്തകന്റെ രോമത്തിൽ പിടിച്ചുകൊണ്ടാണ് അത് എനിക്ക് ഇതാണ് എന്ന മറുപടി സുരേഷ് ഗോപി നൽകിയത്.

സിനിമകളിൽ പലപ്പോഴും പഞ്ചവേഷങ്ങളിൽ ഇത്തരം പഞ്ച് ഡയലോഗുകൾ സുരേഷ് ഗോപി അവതരിപ്പിക്കാറുണ്ട്. അതെനിക്ക് ‘മയി….ണ്’ അല്ലെങ്കിൽ എന്റെ രോമത്തിൽ ഏശില്ല എന്ന തരത്തിലൊക്കെ പലപ്പോഴും ആളുകൾ പ്രതികരിക്കാറുണ്ട്. അത്തരം ഒരു പ്രതികരണം ആവാം സുരേഷ് ഗോപി ചിരിച്ചുകൊണ്ട് മാധ്യമപ്രവർത്തകനോട് നടത്തിയത്. ഒരുപക്ഷേ പ്രകടമായ ഇടതുപക്ഷ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന റിപ്പോർട്ടർ ചാനലിനോടുള്ള പ്രകോപനവും ഇത്തരം ഒരു പ്രതികരണത്തിന് കാരണമായിരിക്കാം. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ്‌ഗോപിക്കെതിരെ കേസ് നിലവിലുണ്ട്. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ വെച്ചു.പൊലീസിലും വനിതാ കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ഈ വിവാദം നിലനില്‍ക്കെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക