യുവതലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ജയറാം ചിത്രമാണ് അബ്രഹാം ഓസ്‌ലര്‍. പ്രദര്‍ശനത്തിനെത്തി ഒരൊറ്റ ദിവസം കൊണ്ട് തന്നെ കേരളക്കരയെ കയ്യിലെടുക്കാന്‍ ചിത്രത്തിനായി. മമ്മൂട്ടിയുടെ അതിഥി വേഷവും സിനിമയ്ക്ക് ഗുണം ചെയ്തു. ജയറാമിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതിനോടൊപ്പം സ്വപ്നതുല്യമായ തുടക്കവും ഓസ്‌ലറിന് ലഭിച്ചു.

വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് മികച്ച ഓപ്പണിങ്ങും സ്വന്തമാക്കാനായി. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം വലിയൊരു തുക നേടി. ഇതോടെ അഡീഷണല്‍ ഷോകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഒറ്റ ദിവസം കൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളമായി 150 പരം പുതിയ ഷോകള്‍ ഇന്നലെ ഉണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ പലതും അര്‍ധരാത്രിക്ക് ശേഷമാണ്. മലയാളത്തില്‍ ഈയടുത്ത് വിജയം കണ്ട മോഹന്‍ലാലിന്റെ നേരത്തിന്റെ ആദ്യദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്‌ലര്‍ മറികടന്നു. 130ല്‍ കൂടുതല്‍ അഡീഷണല്‍ ഷോകള്‍ മാത്രമാണ് റിലീസ് ദിവസം നേരിന് ലഭിച്ചത്. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ, ജഗദീഷ്, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, സായ് കുമാര്‍ തുടങ്ങിയ വലിയ താരനിതന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക