മക്കളെത്ര വളര്‍ന്നാലും അച്ഛനമ്മമാരെ സംബന്ധിച്ച്‌ അവരെന്നും കുട്ടികളാണ്. ജയറാമിന്റെയും പാര്‍വതിയുടെയും മകളായ മാളവിക ഷെയര്‍ ചെയ്ത ഒരു റീലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്നേഹത്തോടെ ഭക്ഷണം ഉരുളയാക്കി മാളവികയ്ക്ക് നേരെ നീട്ടുന്ന പാര്‍വതിയെ ആണ് വീഡിയോയില്‍ കാണാനാവുക.

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് മലയാളികളുടെ പ്രിയതാരം പാര്‍വതി. അടുത്തിടെ ഒരു പരിപാടിയില്‍ റാംപില്‍ നടന്ന പാര്‍വതിയേയും മലയാളികള്‍ കണ്ടു. മക്കളായ കാളിദാസിന്റെയും മാളവികയുടെയും പോസ്റ്റുകളിലൂടെയും സമീപകാലത്തായി വന്ന ചില അഭിമുഖങ്ങളിലൂടെയുമാണ് മലയാളികള്‍ പാര്‍വതിയുടെ വിശേഷങ്ങള്‍ അറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയറാമിനെയും പാര്‍വതിയേയും കാളിദാസനെയും പോലെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവികയും. ‘മായം സെയ്തായ് പൂവേ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. അധികം വൈകാതെ മാളവികയെ സിനിമയിലും കാണാം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഉടനെ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകള്‍ മാളവിക അടുത്തിടെ നല്‍കിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അടുത്തിടെ മാളവിക പങ്കുവച്ചിരുന്നു.

മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച്‌ ജയറാം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു ഇപ്പോഴിതാ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും മാളവികയ്ക്ക് ഓഫര്‍ വന്നിരുന്നുവെന്നാണ് ജയറാം പറയുന്നത്. “അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം വിളി വന്നത് ചക്കിയ്ക്കു വേണ്ടിയാണ്. അനൂപ് മദ്രാസില്‍ വന്നു ചക്കിയോട് കഥ പറഞ്ഞു, കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി ഞാന്‍ സിനിമ ചെയ്യാന്‍ റെഡിയായിട്ടില്ല എന്നു പറഞ്ഞ് ചക്കി ഒഴിഞ്ഞുമാറുകയായിരുന്നു. ആ വേഷമാണ് പിന്നീട് കല്യാണി പ്രിയദര്‍ശന്‍ ചെയ്തത്.”

“ജയം രവിയും അടുത്തിടെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു, ചക്കി വരുന്നോ? എന്ന്. ജയം രവിയ്ക്ക് ഒക്കെ ചക്കിയെ ചെറുപ്പം മുതല്‍ അറിയാം. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമൊക്കെയായി കഥകള്‍ കേള്‍ക്കുന്നുണ്ട്, ഉടനെ തന്നെ ഏതെങ്കിലും ഫിക്സ് ചെയ്യുമായിരിക്കും. ഈ വര്‍ഷം തന്നെ മിക്കവാറും ചക്കിയുടെ അരങ്ങേറ്റമുണ്ടാവും,” ജയറാം കൂട്ടിച്ചേര്‍ത്തു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡല്‍‌ തുളി, നടന്‍ സൗരഭ് ഗോയല്‍ എന്നിവരും മാളവികയ്ക്കൊപ്പം പങ്കെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക