മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. മമ്മൂട്ടിയും മോഹൻലാലും എല്ലാം നിറഞ്ഞു നിന്നിരുന്ന കാലത്ത് ആയിരുന്നു താരം സ്വന്തമായി ഒരു ഇടം മലയാള സിനിമയിൽ നേടിയെടുത്തത്. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം.

ഒരുകാലത്ത് മലയാള സിനിമയിലെ മികച്ച നായികാ നടിമാരിൽ ഒരാൾ ആയിരുന്നു പാർവതിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. വിവാഹശേഷം പാർവതി സിനിമ മേഖലയിൽ നിന്നും വിടവാങ്ങുകയായിരുന്നു. ഇരുവർക്കും രണ്ടു മക്കൾ ആണ് ഉള്ളത്. കാളിദാസ് ജയറാമും, മാളവിക ജയറാമും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവർ കുടുംബസമേതം ഓണം ആഘോഷിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കാളിദാസ് ജയറാം ആണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അതേസമയം ഈ ഫോട്ടോയിൽ കാളിദാസിനൊപ്പം നിൽക്കുന്ന പെൺകുട്ടി ആരാണ് എന്ന് പ്രേക്ഷകർ ആകാംക്ഷപ്പെടുന്നുണ്ട്. മാളവിക പങ്കുവച്ച ചിത്രങ്ങളിൽ ഈ പെൺകുട്ടി ഇല്ലതാനും

തരിനി കലിങ്കരായർ എന്നാണ് ഇവരുടെ പേര്. 2021 മിസ് യൂണിവേഴ്സ് മൂന്നാം റണ്ണർ അപ്പ് ആയിരുന്നു ഈ യുവതി. ഇവരും കാളിദാസ് ജയറാമും തമ്മിലുള്ള അടുപ്പം എന്താണെന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ആകാംഷ. കാളിദാസ് പ്രണയിക്കുന്ന പെൺകുട്ടിയാണോ ഇത് എന്ന സംശയവും സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ച ആകുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക