കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി ജയറാം പങ്കിടാറുണ്ട്.ഭാര്യയും മകളും ഒന്നിച്ചൊരു വേദിയില്‍ എത്തിയ സന്തോഷത്തിലാണ് അദ്ദേഹം. ‘എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ ശോഭിക്കുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നു’- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജയറാം എഴുതിയത്.

തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിക്കിടെ എടുത്ത ചിത്രങ്ങളാണിത്. ജയറാമിന്റെ മകന്‍ കാളിദാസനെപോലെ മകളും സിനിമയിലേക്ക് എന്നുനതിള്ള സൂചനകള്‍ മാളവിക തന്നെ നല്‍കുന്നുണ്ട്. നിരവധി സിനിമകള്‍ മാളവികയെ തേടിയെത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനൂപ് സത്യന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് നായികയാകാന്‍ മാളവികയെ ക്ഷണിച്ചിരുന്നു. കഥയും കേട്ടു. കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി താന്‍ സിനിമ ചെയ്യാന്‍ റെഡിയായിട്ടില്ലെന്ന മറുപടിയാണ് മകള്‍ അന്ന് നല്‍കിയതെന്ന് ജയറാം പറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുള്ള സിനിമകളുടെ കഥ മാളവിക കേള്‍ക്കുന്നുണ്ടെന്ന് ജയറാം അന്ന് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക